കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ
പ്രകൃതി എന്ന അമ്മ
ഒരമ്മ ങ്ങനെയാണോ അതുപേലെയാണ് പ്രകൃതി. ഓരോ കുഞ്ഞു ജനിക്കുമ്പോഴും അതിന് വേണ്ടി എന്തെങ്കിലും കരുതിവെച്ചിരിക്കും പ്രകൃതി. ആ അമ്മയെ സ്നേഹിക്കണം. ആ അമ്മയുടെ മനസ്സ് വേദനിച്ചാൽ അത് എന്ത് ചെയ്താലും മാറുകയില്ല. നമ്മുടെ അത്യാഗ്രഹത്തിന് വേണ്ടി അമ്മയെ അത്ര നമ്മൾ വേദനിപ്പിച്ചിട്ടുണ്ട്. പ്രകൃതിയിലുള്ള എത്രയെത്ര മരങ്ങളെ നമ്മൾ മുറിക്കുന്നു, കുന്നുകളെ നികത്തുന്നു. ഒരു മരം വെട്ടുമ്പോൾ ഒരു തൈ നട്ടുവെങ്കിൽ ആ അമ്മ സന്തോഷിക്കും. ഓരോ വട്ടവും ആ അമ്മയുടെ മനസ്സ് വേദനിക്കുമ്പോൾ ആണ് ഓരോ ദുരന്തവും വരുന്നത്. പ്രളയവും കൊടുംകാറ്റ് വന്നിട്ടും ഒരാളും പഠിച്ചിട്ടില്ല. ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന കോവിഡ് 19 പോലും അതിന്റെ ഫലമാണ്. പല വ്യാധികളും വന്നു പോയി അതിനെ നമ്മൾ അതിജീവിച്ചു. അതുപോലെ ഇതും നമ്മൾ അതിജീവിക്കും. ഓരോ വട്ടവും മരങ്ങൾ മുറിച്ചും വയലുകൾ നികത്തിയും എല്ലാം ചെയ്യുമ്പോൾ ആ അമ്മയുടെ മനസ്സ് ഓർക്കണം. നമ്മൾ ചെയ്യുന്ന ഓരോ തെറ്റും ഓരോ വിപത്തുകളായി തിരിച്ചടിക്കും എന്നോർക്കണം. ശുദ്ധജലം, ശുദ്ധവായു, പുഴകൾ, മലകൾ, കുന്നുകൾ എന്നി പലതും നമുക്ക് നഷ്ട്ടം ആയി. അത് തിരിച്ചെടുക്കാൻ പരിശ്രമിക്കണം. ഓരോ ദുരന്തവും ആ അമ്മ തരുന്ന അറിയിപ്പാണ്. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ചൂഷണം ഇപ്പോഴും നടക്കുന്നു. അത് നിർത്തണം. തന്റെ അമ്മയായ പ്രകൃതിയെ സംരക്ഷിക്കൽ ഓരോ മനുഷ്യന്റേയും കടമയാണ്. നമ്മൾ ചെയ്യുന്ന തെറ്റ് കാരണം മറ്റു ജീവജാലങ്ങൾ നശിച്ചു പോകുന്നു. അവരെ സംരക്ഷിക്കണം. മനുഷ്യനില്ലാതെ പ്രകൃതിയില്ല. ആ പ്രകൃതിയില്ലാതെ മനുഷ്യനും. ആ അമ്മയെ സന്തോഷിപ്പിക്കണം. അതിന് നാം എന്തും ചെയ്യണം. ആ അമ്മയെ വേദനിപ്പിക്കരുത്. ഒരു തൈ നടാം നാളെക്കായി...
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |