17:54, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42548(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വീണ്ടെടുക്കാം നമ്മുടെ ഭൂമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര സുന്ദരമാം ഭൂമി
ഒഴുകും പുഴകളും
പാറും പക്ഷികളും
മണമൂറും കാറ്റും
ചിരിക്കുന്ന പൂക്കളും..
പെട്ടന്നൊരു ദിനം നിശ്ചലമായ്കോവിഡ്
എന്ന മഹാമാരിയിൽ.
വീണ്ടെടുക്കുവതെങ്ങനെ നാം
പഴയ സുന്ദര ഭൂമിയെ?
ഒത്തൊരുമിച്ചു തുരത്തേണം
ശുചിത്വ ബോധം തോന്നേണം
പരിസ്ഥിതി സ്നേഹം വളരേണം
അകന്നിരിക്കാം ശരീരത്താ..
അടുത്തിടാം ഒരേ ചിന്തയാൽ
നമ്മുടെ ഭൂമി പുലരേണം
സുന്ദരമായ് വീണ്ടും മുന്നേപ്പോൽ.