ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/അക്ഷരവൃക്ഷം/ തളരാത്ത സൗഹൃദം
തളരാത്ത സൗഹൃദം
"പ്രിയപ്പെട്ട പലതും നമ്മിൽ നിന്ന് അകലുമ്പോൾ മാത്രമേ അതിന്റെ മൂല്യം നാം മനസിലാക്കുന്നുള്ളൂ "എന്ന് പറയുന്നത് ശരിയാണെന്നു തോന്നുന്നു. ഒരു വിദ്യാർത്ഥിയെ സംബന്ധി ച്ചു അവരുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവിടുന്നത് വിദ്യാലയത്തിലാണ്, ക്ലാസ്സ് മുറികളിലാണ്, കൂട്ടുകാർക്കും അധ്യാപകർക്കൊപ്പവുമാണ്. എന്നാലിന്ന് നാം ഓരോരുത്തരുടെയും ജീവിതം വീടുകളിൽ ഒതുങ്ങിയിട്ട് ഒരു മാസത്തോളമായി. ഒരുമിച്ചിരുന്നു പഠിക്കുകയും കളിക്കുകയും ചെയ്യേണ്ടിയിരുന്ന നമ്മുടെ സമയം ഒരു ഇത്തിരി കുഞ്ഞൻ അപഹരിച്ചിരിക്കുന്നു. പരസ്പരം അകൽച്ച പാലിച്ചു നാം ഓരോരുത്തരും അതിനെ എതിരിടുന്നു. അത് ഈ മഹാമാരിയെ തുരത്തുവാൻ വേണ്ടി മാത്രമല്ല, നവമാധ്യമങ്ങളിൽ ഒതുങ്ങി നിൽക്കുന്ന നമ്മുടെ സൗഹൃദം ആദ്യത്തേതു പോലെ ആ ക്ലാസ്സ് മുറിയിൽ ഒത്തു ചേരുന്നതിനു വേണ്ടി കൂടിയാണ്. ഏതൻ തോട്ടത്തിന് അരികിലൂടെ നാം എത്തിച്ചേർന്ന നമ്മുടെ സ്വന്തം ലോകത്തിലേക്ക് എത്തുവാനാണ്. ഈ ലോക്ക് ഡൗൺ കാലം ഒരു വിദ്യാർത്ഥി എന്ന നിലയിൽ ഊർജസ്വലതയോട് കൂടി നമുക്ക് വിനിയോഗിക്കാം. ആരോഗ്യ പ്രവർത്തകരുടെയും ക്രമ സമാധാന പാലകരുടെയും നിർദ്ദേശങ്ങൾ നമുക്ക് അനുസരിക്കാം. സമ്പന്ന രാജ്യങ്ങളായ അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ, ചൈന എന്നിങ്ങനെയുള്ള നിരവധി രാജ്യങ്ങളിലെ ഒന്നര ലക്ഷത്തിലധികം ജീവനുകളെ കവർന്ന covid-19 എന്ന ഭീകരനെ നമുക്ക് പ്രതിരോധിക്കാം. ബഹുമാന്യനായ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെയും ആരോഗ്യ പ്രവർത്തകരുടെയും സ്തുത്യർഹമായ സേവനത്തിലും പ്രതിരോധ നടപടികളിലും വീടുകളിലിരുന്ന് നമുക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാം. പ്രതിരോധത്തിന്റെയും പ്രത്യാശയുടെയും കൊറോണക്കാലം നമുക്ക് നൽകിയ ആത്മവിശ്വാസം ഒട്ടും ചോർന്നു പോകാതെ അടുത്ത അധ്യയന വർഷം പത്താം ക്ലാസ്സിൽ നമുക്ക് വീണ്ടും കാണാം. ഒരുപാട് സ്നേഹത്തോടെയും പ്രത്യാശയോടും .
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |