കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/ വിജനമായ ഒരു കാട്

വിജനമായ ഒരു കാട്

വിജനമായ ഒരു കാട്
 വിജനമായ ഒരു കാടിനു ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. കാട്ടിൽ നിറയെ ജന്തുജാലങ്ങളും സസ്യലതാദികളും തിങ്ങിനിറഞ്ഞിരിക്കുന്നു. അവർ സമാധാനത്തോടെ ആണ് അവിടെ ജീവിച്ചിരുന്നത്. ഉറുമ്പ് മുതൽ ആന വരെ അവിടെ ഉണ്ടായിരുന്നു. അവർ പരസ്പരം സഹായിച്ചും ഉല്ലസിച്ചും സന്തോഷമായി ജീവിച്ചു വരികയായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് അവിടെ കുറെ ആളുകൾ ആ കാട്ടിലേക്ക് എത്തിച്ചേരുന്നത്. അവിടുന്ന് ആ കാടൊക്കെ വെട്ടി അവർ വാഹനത്തിൽ നാട്ടിലേക്ക് കയറ്റി വിട്ടു. അവിടുത്തെ പക്ഷികളും മൃഗങ്ങളും പേടിച്ചു വിറച്ചു. പലതിനെയും അവർ പിടിച്ചുകൊണ്ടുപോയി. അങ്ങനെ ആ കാടു മുഴുവൻ ഇടിച്ചുനിരത്തി അവിടെ വലിയ കെട്ടിടങ്ങൾ ഉയരാൻ തുടങ്ങി. അവിടെയുള്ള മൃഗങ്ങളും പക്ഷികളും മറ്റൊരു താമസസ്ഥലത്തേക്ക് അന്വേഷണം ആരംഭിച്ചു മനുഷ്യന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പരിസ്ഥിതിയെ ക്രൂരമായി നശിപ്പിക്കുകയാണ്. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് ഈ പ്രകൃതിയാണ് നമ്മുടെ ജീവൻ നിലനിർത്തുന്നത്. മനുഷ്യന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി നമ്മൾ പ്രകൃതിയെ കൊല്ലുമ്പോൾ നാം നമ്മുടെ തന്നെ കൊഴക്കുകയാണ് എന്ന കാര്യം നാം ഓർക്കേണ്ടതാണ്
 ഇതിൽ നിന്നും നാം പഠിക്കേണ്ട ഗുണപാഠം പ്രകൃതി നമ്മുടെ ജീവനാണ് അവയെ നശിപ്പിക്കാതിരിക്കുക.
 

യദുകൃഷ്ണ പിപി
3 കാഞ്ഞിരോട് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം