സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/രോഗം പ്രതിരോധിക്കാൻ

16:00, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗം പ്രതിരോധിക്കാൻ

നമുക്ക് എല്ലാവർക്കും അറിയാം ലോകം ഇന്ന് കോവിഡ് എന്ന മഹാ രോഗത്തിന്റെ പിടിയിലാണ്. ഇതിൽ നിന്ന് രക്ഷ നേടാനുള്ള ഏക മാർഗം പ്രതിരോധശേഷി വർധിപ്പിക്കുക എന്നുള്ളതാണ്. അതിനായി നാം പല വഴികൾ സ്വീകരിക്കണം. പ്രധാനമായും നമ്മൾ ആഹാരത്തിൽ പോഷകമൂല്യമുള്ള വസ്തുക്കൾ ഉൾപ്പെടുത്തേണ്ടതാണ്. നമുക്ക് വിശക്കുമ്പോൾ ആഹാരം കഴിക്കുകയും ദാഹിക്കുമ്പോൾ വെള്ളം കുടിക്കുകയും ചെയ്യണം. പച്ചക്കറികളും പഴവർഗങ്ങളും നാം ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നെല്ലിക്ക പോലുള്ളവയിൽ ധാരാളം വിറ്റാമിൻ c അടങ്ങിയിട്ടുണ്ട്. അത് രോഗപ്രതിരോധശേഷി വർധിപ്പിക്കുവാൻ സഹായിക്കും. ആഹാരത്തിൽ മുരിങ്ങ യില, ചീര, വാഴപ്പിണ്ടി എന്നിവ ഉറപ്പായും ഉൾപ്പെടുത്തണം. വ്യക്തി ശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യം ആയ മറ്റൊരു ഘടകമാണ്. ദിവസവും കുളിക്കുകയും നഖങ്ങൾ വെട്ടി വൃത്തിയാകുകയും ചെയ്യണം. ദിവസവും വസ്ത്രങ്ങൾ മാറി കഴുകി വൃത്തിയാക്കണം. പുറത്ത് എവിടെയെങ്കിലും പോയിട്ട് വന്നാൽ കൈകളും കാലുകളും എപ്പോഴും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. ഇത് ഒന്നോ രണ്ടോ തവണ മാത്രമോ ഈ കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മാത്രമോ ചെയ്യേണ്ട പ്രവർത്തികൾ അല്ല. എപ്പോഴും ചെയ്യേണ്ടതാണ്. രോഗപ്രതിരോധം എന്ന വാക്കിന്റെ അർത്ഥം തന്നെ രോഗങ്ങളെ പ്രതിരോധിക്കുക അതായത് രോഗം വരാതെ സൂക്ഷിക്കുക എന്നുള്ളതാണ്. രോഗങ്ങൾ വരാതിരിക്കുവാൻ നമ്മുടെ ശരീരം ആരോഗ്യമുള്ളതാവണം. മനസ്സും ശരീരവും ആരോഗ്യമുള്ളതായിരിക്കുവാൻ യോഗ ചെയ്യുന്നത് ഉത്തമമാണ്. യോഗ ചെയ്യുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിക്കുകയും ചെയ്യുന്നു. വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപെട്ടതാണ് വീടിന്റെയും പരിസരത്തിൻറെയും ശുചിത്വവും. നമ്മുടെ വീടും പരിസരവും നാം തന്നെ വൃത്തിയായി സൂക്ഷിക്കണം. കരിയിലകൾ കത്തിച്ച ശേഷം ആ ചാരം ചെടികൾക്ക് വളമായി ഉപയോഗിക്കാം. പ്ലാസ്റ്റിക് വസ്തുക്കൾ നീക്കം ചെയ്യാൻ അതാത് വ്യക്തികളെ ഏൽപ്പിക്കുക. ഇത്തരത്തിൽ എല്ലാം മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്തു നാം നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കേണ്ടതാണ്. ഇന്ന് നാം അഭിമുഖീകരിക്കുന്ന കൊറോണ വൈറസുകളെ ചെറുക്കാൻ സാമൂഹിക അകലം പാലിക്കുകയാണ് ഏറ്റവും അത്യാവശ്യമായി വേണ്ടത്. മറ്റു വ്യക്തികളുമായി സമ്പർക്കം ഒഴിവാക്കി വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കുന്നതാണ് ഏറ്റവും ഉത്തമം.

തേജസ്വിനി എസ് എൻ
4 ഡി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം