സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/കോവിഡ് -19, അറിയേണ്ടതൊക്കെ....
കോവിഡ് -19 അറിയേണ്ടതൊക്കെ....
COVID-19 അഥവാ SARS COV-2 എന്ന പേര് കേൾക്കാത്തവർ ഇപ്പോൾ ആരുമില്ല. ഇതിൽ SARS എന്നതിന്റെ മുഴുവൻ പേരിനെക്കുറിച്ച് പലർക്കും ധാരണയില്ല.Severe Acute Respiratory Syndrome എന്നാണ് ഇതിന്റെ മുഴുവൻ പേര്. 2019 ഡിസംബറിൽ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നാണ് ഈ രോഗം പൊട്ടിപ്പുറപ്പെട്ടത്. 2020 March ആയതോടെ അന്റാർട്ടിക്ക ഒഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലേക്കും ഈ രോഗംപടർന്നുപിടിച്ചു. ഈ രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിൽ 3300 പേർ മരണമടഞു. 250000 പേർ ലോകത്താകെ രോഗബാധിതരായി.കൂടുതൽ രോഗികളുള്ള രാജ്യം അമേരിക്കയാണ്. ഏറ്റവും കൂടുതൽ മരണം റിപോർട്ട് ചെയ്ത രാജ്യങ്ങൾ ഇറ്റലിയും, സ്പെയിനുമാണ്. കോവിഡ് മൂലം 1,71,810 പേർക്കാണ് ജീവൻ നഷ്‍ടമായത്.6,59,732 പേർക്കാണ് രോഗം ഭേദമായത്. ഈ രോഗത്തിനിതുവരെ പ്രതിരോധ മരുന്നോ,വാക്സിനോ കണ്ടുപിടിക്കാൻ ആയിട്ടില്ല.ഹൈഡ്രോക്ക്സി ക്ലോറികിൻ എന്ന മലേറിയയുടെ മരുന്നാണ് കോവിഡിന്റെ ചികിത്സയ്ക്കായീ ഉപയോഗിക്കുന്നത്.നൂറ്റാണ്ടിന്റെ മഹാമാരിയായാണ് ഇത് അറിയപെടുന്നത്.ഇത് പോലുള്ള മഹാരികൾ ഇതിനു മുൻ്പും ലോകത്ത് ഉണ്ടായിരുന്നു.പക്ഷെ അതൊന്നും ലോകാവസാനമായിരുന്നില്ല.ഇതും ഒരു ലോകാവസാനമല്ല.സർക്കാർ നൽകുന്ന നിർദേശങ്ങൾ നമുക്ക് പാലിക്കാം. നല്ലൊരു നാളെയ്ക്കായി പ്രാർത്ഥനയോടെ നമുക്ക് കാത്തിരിക്കാം.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |