കൊറോണക്കാലം എന്നാൽ ഒരു തിരിച്ചു പോക്കാണ് പഴമയിലേക്കല്ല തനിമയിലേക്ക്, പുതിയ തിരിച്ചറിവുകളിലേക്ക്, പരിചയം ഇല്ലാത്ത പുതിയ കാഴ്ചകളിലേക്ക്, പുതിയ കേൾവി യിലേക്ക്. കൊറോണക്കാലം എന്നാൽ പ്രസംഗത്തിൽ മാത്രം കേട്ട് ശീലിച്ച മതസൗഹാർദ ത്തിൻറെ കാലം എന്നല്ല. വ്രണപ്പെടുന്ന മതവികാരം പൊള്ളയായ വാചകങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞ കാലം കൂടിയാണ്. ദൈവത്തിനും മനുഷ്യനും ഇടയിൽ ഇടനിലക്കാരൻ ആവശ്യമില്ലെന്ന് മനസ്സിലാക്കിയത് ഈ കൊറോണ കാലത്ത് ആണ് . ഓരോ കാഴ്ചകളെയും കേൾവി കളെയും തിരിച്ചറിവുകൾ ആയി മെരുക്കി എടുക്കുന്നു ഈ കൊറോണക്കാലം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത