ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/കൊറോണ അവധികാലം
കൊറോണ അവധികാലം
എന്റെ അവധിക്കാലം ഞാൻ ഒരുപാട് ആസ്വദിക്കുന്നതാണ്. ഞാൻ എല്ലാ അവധിക്കാലത്തും എന്റെ കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും ആസ്വദിച്ചിരുന്നതാണ്. എന്നാൽ ഇപ്പോഴത്തെ എന്റെ അവധിക്കാലം എന്റെ വീട്ടിൽ അമ്മയുടെയും ചേച്ചിയുടെയും കൂടെയാണ്. ഞാൻ മാത്രമല്ല എന്റെ കൂട്ടുകാരും അങ്ങനെതന്നെയായിരിക്കും. ഇതിനു കാരണം നാം ഇന്ന് അതിജീവിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ആണ്. ഈ അവധിക്കാലം എനിക്ക് വളരെ ഇഷ്ടമായി. കാരണം എല്ലാ ദിവസവും തിരക്കിലായി ജോലിക്ക് പോകുന്ന എന്റെ അമ്മയോടൊപ്പം എനിക്ക് ഒരുപാട് ദിവസം ചിലവഴിക്കാൻ സാധിച്ചു. അമ്മയോടൊപ്പം ചിലവഴിച്ച ഈ ദിവസങ്ങൾ എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ അവധിക്കാലം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |