ജി.എൽ.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/ മഹാമാരി

11:35, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


കൂട്ടുകാരേ.. കൂട്ടുകാരേ...
കോവിഡ് എന്ന മഹാമാരി
തുടച്ച് മാറ്റി പോയാല്
കൂട്ട് കൂടാം കൂടിച്ചേരാം
ഒത്തുകൂടി ഇരിക്കാലോ
ഭീതിയിലാഴ്ത്തിയ കൊറോണ
ചൈനയിൽ നിന്നാരംഭം
ഒരുപാടാളുടെ ജീവനെടുത്തല്ലോ
വല്ലാത്തൊരു മഹാമാരി
ഏറ്റവും കൂടുതൽ ജീവനെടുത്തതിൽ
ഒന്നാം സ്ഥാനം അമേരിക്ക
കൊറോണ വൈറസിന് മുന്നിൽ
ജാതി മത വർഗമില്ല
പണക്കാരില്ല പാവങ്ങളില്ല
എല്ലാവരും ഒരുപോലെ
ആരോഗ്യപ്രവർത്തകർ പറയുന്നത് കേൾക്കേണം
സാമൂഹ്യ അകലം പാലിക്കേണം
കൈകൾ രണ്ടും സോപ്പിട്ട് കഴുകേണം
എങ്കിൽ കോവിഡിനെ നമ്മുക്ക് തുരത്തീടാം.

മുഹമ്മദ് ഹജൽ ഹമീദ്
3 ബി ജി.എംഎൽ.പി.എസ്. തവനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത