(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഏകമതം
കൊറോണ വന്നതുകൊണ്ട് നമ്മുടെ
മതങ്ങൾ എല്ലാം ഒന്നായി
ജാതിയും എല്ലാം ഒന്നായി
മനുഷ്യരെല്ലാം ഒന്നായി
ഒരേ ഒരിന്ത്യ ഒരൊറ്റ ജനത
എന്നതു മാത്രം ഓർക്കുന്നു
ദീപങ്ങൾ എല്ലാം തെളിയുന്നു
ജോലിയും ഇല്ല പണവുമില്ല
നാട്ടിലെല്ലാം ശൂന്യത യായി
അപകടമില്ല മരണവുമില്ല
റോഡിൽ എങ്ങും ആരുമില്ല
സ്കൂളുകൾ ഇല്ല അമ്പലം ഇല്ല
വീട്ടിലിരുന്നു പ്രാർത്ഥനയായി
പണക്കാരൻ ഇല്ല പാവങ്ങൾ ഇല്ല
മനുഷ്യൻ മാത്രം നാമെല്ലാം
വെറും മനുഷ്യൻ മാത്രം നാമെല്ലാം
ആദിത്യ.സി.കെ
4D വാരം.യു.പി.സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത