എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ഉത്തിഷ്ഠത ! ജാഗ്രത !
ഉത്തിഷ്ഠത ! ജാഗ്രത !
ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും മനുഷ്യർ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പക്ഷേ വർഷം തോറും പുതിയ പുതിയ സാംക്രമിക രോഗങ്ങൾ കടന്നു വരുന്നു.ഇപ്പോഴിതാ കോവിഡ് 19 എന്ന മഹാമാരി ലോകമാകെ പടർന്നു പിടിച്ചിരിക്കുന്നു . ലോകാരോഗ്യ സംഘടന കൊറോണ ഭീഷണിയെ ആഗോള മഹാമാരിയായി പ്രഖ്യാ പിച്ചിരിക്കുകയാണ് കോവിഡിൻ്റെ ഉറവിടം ചൈനയിലെ വുഹാനാണ് . അവിടെ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥിയാണ് ഇന്ത്യയിലെ ആദ്യ കോവിഡ് രോഗി ! അതൊരു മലയാളിയാണെന്നതിൽ അത്ഭുതപ്പെടേണ്ടതില്ല കാരണം മലയാളിയില്ലാത്ത മണ്ണില്ല. സർക്കാർ അതിജാഗ്രത നൽകി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ സമൂഹ വ്യാപനം ഒരു പരിധി വരെ തടയാൻ കഴിഞ്ഞു. ലോക്ക് ഡൗൺ കാലം തിരിച്ചറിവിൻ്റെ കാലമായി മാറുകയാണ്.മലിനീകരണം വളരെ കുറഞ്ഞു. ശുചിത്വ പാഠങ്ങൾ കൃഷി പാഠങ്ങളായി മാറുന്നത് നല്ലൊരു മുന്നേറ്റമാണ് . ആരോഗ്യ പ്രവർത്തകർ ശരിക്കും ഭൂമിയിലെ മാലാഖമാരായി മാറി. പോലീസുകാരുടെ ജാഗ്രത മഹത്തരമായി. അങ്ങനെ ലോക്ക് ഡൗൺകാലം നന്മയിലേക്കുള്ള തിരിച്ചു പോക്കായി മാറുന്നു . ജാഗ്രത എന്ന ആയുധം കൊണ്ട് കൊറോണയെ തോൽപിക്കാനാവുമോ എന്ന് സംശയം ബാക്കിയാണ് കാരണം കൊറോണ വൈറസ് ഇതിനകം തന്നെ ഒമ്പത് തവണ ജനിതക മാറ്റം നടത്തി കഴിഞ്ഞിരിക്കുന്നു . കാലാവസ്ഥ ,പരിസ്ഥിതി എന്നിവക്കനുസരിച്ച് അതിജീവനം നടത്താനാണ് ഈ മാറ്റം അപ്പോൾ നമുക്ക് കൊറോണയെ അതിജീവിക്കണമെങ്കിൽ മഴക്കാല മുന്നൊരുക്കങ്ങൾ കൂടി ഊർജ്ജിതമാക്കണം. ഈ രോഗകാലത്തിൻ്റെ വിലക്കുകൾ നാം തകർത്തെറിയും എന്നതിൽ സംശയമില്ല. ലോകത്തിൻ്റെ മുക്കിലും മൂലയിലും മലയാളി ജാഗ്രതയുടെ സന്ദേശം , എത്തിച്ചുകൊണ്ടിരിക്കുന്നു , ഉത്തിഷ്ഠത ജാഗ്രത !!! ലോക സമസ്താ സുഖിനോ ഭവന്തു !!!
|