സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/പ്രതിരോധം
പ്രതിരോധം
രോഗപ്രതിരോധം എന്നത് നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ്.രോഗം എന്നത് ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും ഉണ്ടാകുന്നതാണ്. ചിലരോഗങ്ങൾ എളുപ്പം അവസാനിക്കും. എന്നാൽ ചിലതു നമ്മുടെ ജീവന് തന്നെ ആപത്താണ്. അതിനാൽ നാം രോഗം വരാതെ സൂക്ഷിക്കേണ്ടത് അ നിവാര്യമാണ്. അതിനാൽ നാം രോഗത്തെ പ്രതിരോധിക്കാൻ പഠിക്കണം .രോഗം ഉണ്ടാകുന്നതു നമ്മുടെ ജീവിതസാഹചര്യം, പോഷക ആഹാരക്കുറവ്, ജനിതകഘടനയിലുള്ള വ്യത്യാസം എന്നിവ കൊണ്ടാണ് . ഇവ പരിഹരിക്കുമ്പോൾ ആണ് നമ്മൾ പ്രഥമമായി രോഗത്തെ പ്രതിരോധിക്കുന്നത്.ചില രോഗങ്ങൾ നമ്മൾ അറിയാതെ ഉണ്ടാകും.എന്നാൽ മറ്റു ചിലതു നമ്മൾ ചെയ്യുന്നതിൽ നിന്ന് ഉണ്ടാകുന്നു. രോഗത്തെ ചെറുക്കാൻ ഉള്ള പ്രധാന മാർഗം വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ്.ശുചിത്വം പാലിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. നമ്മൾ കാരണം ഉണ്ടാകുന്ന ചില രോഗങ്ങൾ ചിലപ്പോൾ നമ്മളിൽ തന്നെ ഒതുങ്ങാതെ പടർന്നു പന്തലിച്ചു ലോകത്തെ തന്നെ ഇല്ലാതാക്കും. അതിനു ഉദാഹരണം ആണ് ഇന്ന് നമ്മൾ കാണുന്ന കൊറോണ അഥവാ Covid-19. അതിനാൽ നമ്മൾ ആകാവുന്ന വിധം രോഗത്തെ പ്രതിരോധിക്കുക.അറിവുള്ളവരിൽ നിന്ന് നല്ല മാർഗങ്ങൾ സ്വീകരിക്കുക.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |