ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ
കാലാവസ്ഥ മാറുന്നതിനനുസരിച്ചു നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒരുപാടാണ്. ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുകയല്ലാതെ വേറെ യാതൊരു മാർഗ്ഗവുമില്ല. ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ചെറുതായി മഴ നനഞ്ഞാലും അഥവാ വെയിൽ കൊണ്ടാലും പെട്ടെന്ന് ജലദോഷവും പനിയും ഒക്കെ വരാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയാതിരിക്കന്നതിനാണ് നാം എല്ലാം ശ്രദ്ധിക്കേണ്ടത്. പ്രതിരോധശേഷി കൂട്ടുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം. കൈ എപ്പോഴും വൃത്തിയായി വെക്കുവാൻ ആണ് പ്രധാനമായും നോക്കേണ്ടത്. കാരണം ബാത്റൂമിൽ ഒക്കെ പോകുമ്പോൾ അറിയാതെ പൊടിയുള്ള മറ്റു വസ്തുക്കളിൽ നാം തൊടാറുണ്ട്. അങ്ങനെ അറിയാതെതന്നെ അണുക്കൾ നമ്മുടെ കൈകളിൽ എത്തുന്നു. ശുചിത്വക്കുറവ് ഈ അണുക്കളെ നമ്മുടെ ശരീരത്തിൽ എത്തിക്കുകയും ഇത് രോഗം പിടിപെടാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. ആവശ്യത്തിന് വെള്ളവും സോപ്പും ഉപയോഗിച്ച് കൈ നല്ല വൃത്തിയായി കഴുകണം. സാധിക്കുമെങ്കിൽ ചൂടുള്ള വെള്ളത്തിൽ കൈ രണ്ടു നേരമെങ്കിലും കഴുകുന്നത് നല്ലതാണ്. പിന്നീടുള്ളത് ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കണം എന്നതാണ്. ഭക്ഷണം വലിച്ചുവാരി കഴിക്കാതെ ആവശ്യത്തിനുമാത്രം കഴിക്കുകയാണ് വേണ്ടത്. എന്നാൽ കൃത്യമായ ആഹാരക്രമീകരണവും വേണം. പുറത്ത് എത്ര തണുപ്പാണ് എങ്കിലും ശരീരത്തിന്റെ സുഖമമായ പ്രവർത്തനങ്ങൾക്ക് ജലാംശത്തിന്റെ ആവശ്യം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ വെള്ളം കുടിക്കുന്നതിന് യാതൊരു കുറവും വരുത്തരുത് എന്നതാണ് മറ്റൊരു പ്രധാന കാര്യം. കൃത്യമായ അളവിൽ ജലാംശം ലഭിക്കുന്നത് മൂലം നമ്മുടെ ശരീരത്തിൽ നിന്നും വിഷാംശം പുറന്തള്ളുകയും അതിന്റെ ഫലമായി ഉന്മേഷവും ഉണർവ്വും വർദ്ധിപ്പി ക്കുകയും ചെയ്യുന്നു. പിന്നീട് ശ്രദ്ധിക്കേണ്ടത് ഉറങ്ങുക എന്നതാണ് . കൃത്യമായ ഉറക്കം കിട്ടിയില്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ, രക്തസമ്മർദ്ദം, ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകും
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |