വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

അതിജീവനം

2019 ലെ അവസാന കാലത്തു ചൈനയിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരിയാണ് കോവിഡ് 19 . ആദ്യ ഘട്ടത്തിൽ കൊറോണ എന്നറിയപ്പെട്ട ഈ രോഗത്തിന് UNO കോവിഡ് 19 എന്ന് പേരിട്ടു . കൊറോണ വൈറസ് ഡിസീസ് .ചൈനയിൽ നിന്നും എല്ലാ രാജ്യങ്ങളിലേക്കും ഇതു പടർന്നുപിടിച്ചു . ഇറ്റലി , സ്പെയിൻ ,ബ്രിട്ടൻ ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ മഹാമാരിയായി തുടരുകയാണ് .നമ്മുടെ രാജ്യം കോറോണയെ പ്രതിരോധിക്കാനായി മാർച്ച് 25 മുതൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു . ആദ്യം മാർച്ച് 22 ന് പ്രധാനമന്ദ്രി കർഫ്യു പ്രഖ്യാപിച്ചു . പിന്നാലെ കേരള മുഖ്യമന്ദ്രി കേരളത്തിൽ മാർച്ച് 31 വരെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു . തുടർന്ന് പ്രധാനമന്ദ്രി രാജ്യമൊട്ടാകെ ഏപ്രിൽ 14 വരെ അടച്ചിടാൻ തീരുമാനിക്കുക ആയിരുന്നു . നമ്മുടെ രാജ്യത്ത്‌ ജനുവരി 30 ആണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്യുന്നത് . അതും നമ്മുടെ സ്വന്തം കേരളത്തിൽ . ചൈനയിലെ വുഹാനിൽ നിന്നും എത്തിയ തൃശ്ശൂർകാരിയായ വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥികരിച്ചതു . നമ്മുടെ ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ രോഗം പടരാതിരിക്കാൻ കാരണമായി എന്നാൽ മാർച്ച് മാസത്തിൽ കൊറോണ തിരിച്ചുവന്നു .ലോകംപേടിച്ചു നിൽക്കുമ്പോൾ കോറോണയെ നേരിടാൻ കേരളം നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ രോഗബാധിതരുടെ എണ്ണം കുറക്കാൻ സഹായിച്ചുസാമൂഹ്യ അകലം പാലിക്കൽ കൈകൾ ഇടക്കിടെ കഴുകി വൃത്തിയാക്കൽ തുടങ്ങിയ മാർഗങ്ങളിലൂടെ കോറോണയെ പ്രതിരോധിക്കുകയാണ് നമ്മൾ ഇന്ത്യയിൽ മരണ സംഖ്യ 400 നോടടുക്കുകയാണ് . ലോകത്തിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു . ഇന്ത്യയിൽ അത് 400 റിനോടടുത്തു കേരളത്തിൽ ഇതുവരെ 2 പേർ ,മാഹിയിൽ ഒരാൾ ,എന്നിങ്ങനെയാണ് . മലയാളി എന്നനിലയിൽ അഭിമാനിക്കുന്ന തരത്തിലുള്ള പ്രവർത്തങ്ങളാണ് ആരോഗ്യ പ്രവർത്തകർ നടത്തുന്നത് . കേരളത്തിൽ പുതിയ ഒരു രോഗി ഉണ്ടായാൽ അയാൾക്കു രോഗം വന്ന ഉറവിടം അയാൾ സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കൽ അയാൾ സഞ്ചരിച്ച റൂട്ട്മാപ്പ് തയ്യാറാക്കി ഇടപഴകിയവരെ കണ്ടെത്തുക തുടങ്ങിയ മാർഗ്ഗങൾ കേരളത്തിന്റേത് മാത്രമായിരുന്നു .ഏപ്രിൽ 14 ന് അവസാനിക്കു മായിരുന്ന ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടിയിരിക്കുകയാണ് . എന്തായാലും മെയ് അവസാനത്തോടെ ലോകം കൊറോണ രഹിതമാവുമെന്ന് പ്രാർത്ഥിക്കുകയാണ് .

നന്ദന.എ.എസ്
5E വാരം യുപി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം