കൊറോണ നാട് വാണീടും കാലം മനുഷ്യരെങ്ങമേ നല്ലനേരം തിക്കും തിരക്കും ബഹളമില്ല വാഹനപകടം തീരെ ഇല്ല വട്ടം കൂടാനും കുടിച്ചിടാനും നാട്ടിൻപുറങ്ങളിലാരുമില്ല ജങ്ക് ഫുഡുണ്ണുന്ന ചങ്കുകൾക്ക് കഞ്ഞികുുടിച്ചാലും സാരമില്ല കല്ലെറിയാൻ റോഡിൽ ജാഥ ഇല്ല കല്യാണത്തിൽ പോലും ജാടയില്ല നേരമില്ല എന്ന പരാതി ഇല്ല ആരുമില്ലെന്നുള്ള തോന്നലില്ല എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ കള്ളൻ കൊറോണ തളർന്നു വീഴും എല്ലാരുമൊന്നായി ചേർന്നു നിന്നാൽ നന്നായി നമ്മൾ ജയം വരിക്കും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത