എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള/അക്ഷരവൃക്ഷം/ കീടാണു

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കീടാണു


പലപല രൂപം പലപല ഭാവം
ആളൊരു കേമൻ ഞാൻ
കണ്ണുകളാലെ കാണാൻ കഴിയാ
ഇത്തിരിക്കുഞ്ഞൻ ഞാൻ
പലപല രോഗം ഗുരുതരഭാവം
ഉളവാക്കീടും ഞാൻ
ചുമയും തുമ്മലും കൊറോണ വരെയും
നൽകുന്നേ ഞങ്ങൾ
വ്യക്തിശുചിത്വവും പരിസരവൃത്തിയും
ഇല്ലാതാകുമ്പോൾ
ഞാനും കൂട്ടരും ആഹ്ലാദത്താൽ
എത്തുന്നവിടെക്കായ്
തൽഫലമായി കഷ്ടതയാലെ
നിങ്ങൾ വലഞ്ഞീടും
അകറ്റി നിർത്തു ഞങ്ങളെയെന്നും
പ്രതിരോധത്താല്

അജിത്ത്‌
2A എൽ. എം. എസ്. എൽ. പി. എസ്. കൊല്ലവൻവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത