കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/അക്ഷരവൃക്ഷം/ പൊന്നുവിൻെറ പാവ

കട്ടികൂട്ടിയ എഴുത്ത്

പൊന്നുവിൻെറ പാവ
              

സ്ക്കൂളിലും ഗ്രാമത്തിലും ഒത്തിരി കൂട്ടുകാരുള്ള കൊച്ചുമിടുക്കിയാണ് പൊന്നു. വേനൽ അവധിക്ക് അമ്മ വീട്ടിൽ പോകാനും അവിടുത്തെ കൂട്ടുകാരുമൊത്ത് കളിക്കാനും അവൾ ഒത്തിരി ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് കൊറോണ കാലം വന്നത്. അതുകൊണ്ട് പുറത്തുപോകാനാകാതെ അവളും വീട്ടിലിരിപ്പായി. കൂട്ടുകാരില്ലാതെ അവളാകെ വിഷമിച്ചു. അപ്പോളാണ് അവളുടെ പാവകളെ പറ്റി ഓർത്തത്. അവൾ പാവയെ എടുത്ത് കളിക്കാൻ തുടങ്ങി. ഇടയ്ക്കിടെ അവളുടെയും പാവയുടെയും കൈ വൃത്തിയായി കഴുകിക്കൊണ്ടിരുന്നു. ആ കൊച്ചു മിടുക്കി വീട്ടിലുള്ള എല്ലാവരോടും ഇടയ്ക്ക് കൈ കഴുകണമെന്നും പുറത്ത് പോകുമ്പോൾ മാസ്ക് കെട്ടണമെന്നും പറഞ്ഞു. ഡോക്ടർമാരും പോലീസുകാരും പറയുന്നത് നമ്മൾ എല്ലാവരും അനുസരിക്കണമെന്നും ആ മിടുക്കി പറഞ്ഞു.


 

തീർത്ഥ രഞ്ജിത്ത്
1 കെ.ആർ. നാരായണൻ ഗവ. എൽ.പി. സ്ക്കുൂൾ കുറിച്ചിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ