Login (English) Help
കാലത്തിൻ കടലാസുകളിൽ പാതിവരച്ചിട്ട ചിത്രങ്ങളായ നിമിഷങ്ങൾ കൊഴിഞ്ഞുപോയ ഇലയായി മാറിയ ജീവിതം എങ്ങോ ഓാർമ്മയുടെ ചുംബനം മറവുകൾക്കിടയിലാളിയ ദീപം മറവിതൻ മാറിലൊളിച്ചു കളിക്കെ വിടരാത്ത പുഞ്ചിരി ഉളളു തുളയ്ക്കവെ പിളരുന്നു എൻ ഹൃദയം ചുടുരക്തമായി നീയും ഒഴുകവെ എങ്ങോ ഓർമ്മയുടെ ചുംബനം ഇണക്കങ്ങൾ പൂക്കാത്ത പിണക്കത്തിൻ വല്ലരിയിൽ ഇരവുതൻ സ്വപ്നങ്ങൾ കരിഞ്ഞുണങ്ങുമ്പോൾ ഞാനറിയാതെ എന്നെയറിയുന്നകവിത വാചാരാം നയനങ്ങൾ ഇനിയെനിക്കില്ല സ്നേഹത്തിന്റെ ബലിഷ്ടമാം കരങ്ങൾ എൻ ഹൃദയത്തിൻ ചുറ്റഴിക്കുമ്പോൾ നിൻമാറോടടുത്ത നിമിഷങ്ങൾ മറഞ്ഞുപോകുമ്പോൾ ബന്ധങ്ങൾതൻ വേരുകൾ ബന്ധങ്ങളാലറുക്കുമ്പോൾ ബന്ധിതയായി ഞാനും കാലത്തിൻ തോണിയിലേറി നീയകലുമ്പോൾ വിണ്ടുകീറിയ മരുഭൂമിയിൽ ഏകയായി ഞാനും ജന്മ ജന്മാന്തരങ്ങളെ പുണരുന്ന ഓർമ്മയുടെ ചുംബനം പേറി....
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത