21:43, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44032(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വില്ലൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ജീവിതം മാറ്റി മറിച്ചൊരു.
ഒരു വില്ലനാം വൈറസ് കൊറോണ.
പണമല്ല ഭൂമിയിൽ വലുത് എന്നോർക്കുക.
പിണമായി വീഴുന്ന മനുഷ്യർ.
ഭക്ഷണമില്ലാതെ അലയുന്നു പലരും.
ഭിക്ഷ എടുക്കുന്നു ഭൂവിൽ.
പ്രകൃതിയെ നോവിച്ച് നോവിച്ച് .
സ്വാർത്ഥൻ മാരായി ജീവിച്ചവർ.
പുറത്തിറങ്ങാൻ ആകാതെ വീടുകളിൽ.
വെറുതെയിരുന്നു സമയം പോകുന്നു.
അവനവൻ ചെയ്തതിനു ഫലം.
അവനവൻ തന്നെ അനുഭവിക്കണം.
ഇനിയെങ്കിലും ആ ബോധം ഉണ്ടാകാൻ.
കൊറോണയിലൂടെ കഴിഞ്ഞാൽ നന്ന്.
ഒത്തൊരുമയോടെ കോറോണയെ തുരത്തി.
സ്നേഹത്തോടെ നമുക്ക് വർദ്ധിക്കാം.
മനുഷ്യനും മനുഷ്യനും മാത്രമല്ല.
പ്രകൃതിയും സകലതും.
നമ്മുടെ സ്നേഹ വലയത്തിൽ ആകട്ടെ.
ദൈവവും ദൈവത്തിന്റെ സ്വന്തം നാടും സന്തോഷിക്കട്ടെ.....