ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പ്രതിരോധിക്കാം പ്രതിരോധിക്കാം ഒറ്റക്കെട്ടായി പ്രതിരോധിക്കാം വ്യക്തിശുചിത്വവും പരിസരശുചിത്വവും നോക്കിക്കൊണ്ട് പ്രതിരോധിക്കാം 'കൊറോണ'യെ തുരത്തിക്കൊണ്ട് പ്രതിരോധിച്ച മുന്നേറാം ജിജ്ഞാസയെയും ഭയവും മാറ്റി ജാഗ്രതയോടെ മുന്നേറാം 'നിപ'യെ പ്രതിരോധിച്ചില്ലേ പ്രളയത്തെ അതിജീവിച്ചില്ലേ നമ്മൾ മലയാളികൾ ആണെങ്കിൽ അതിജീവിക്കും 'കൊറോണ'യെയും മൂക്കിൽ,കണ്ണിൽ,വായിൽ കൈയ്കൾ കഴുകാതെ നാം സ്പർശിക്കരുത്. ഇരു കരങ്ങളും ഇടവേളകളിൽ സോപ്പൂപയോഗിച്ച് കഴുകീടാം രാവും പകലും അറിയാതെ ഉറ്റൊരുടയോർ ഇല്ലാതെ കഷ്ടത പേറും സാധുജനങ്ങളെ കണ്ണീരൊപ്പും മാളോരേ അതിജീവിക്കും പ്രതിരോധിക്കും നമ്മുടെ ശത്രു കൊറോണയേ ഞങ്ങടെയെല്ലാം അഭിവാദ്യങ്ങൾ നിങ്ങൾക്കായി നല്കുന്നു കോറോണയെന്ന മഹാമാരി കൊയ്തെടുത്തു ജീവനുകൾ ഇനിയൊരു ജീവൻ കൊയ്യും മുൻപ് പ്രതിരോധിച്ച പിടിച്ചു കെട്ടാം നമ്മുടെ ജീവനു വില നൽകി പണയം വച്ചു സ്വന്തം ജീവൻ നമുക്ക് വേണ്ടി പോരാടും പോരാളികൾക്കാകട്ടെ ഈ കവിത നമ്മുടെ നാടിന് നായകനായി മുന്നിൽ നിന്ന് നയിച്ചീടും കേരളനാടിൻ ഖലീഫയാകും നമ്മുടെ പ്രിയ മന്ത്രിമുഖ്യൻ
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത