21:22, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിസ്സാരൻ
കൊറോണയുണ്ടത്ര കൊടും ഭീകരൻ
അഖിലാണ്ഡ ലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടർന്നു കാട്ടുതീ പോൽ......
വിദ്യയിൽ കേമൻ മനുഷ്യരൊക്കെയും
വിധിയിൽ പരിഭവിച്ചങ്ങു നിൽക്കുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായി.....
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്ന്
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു.
ഞാനില്ല ഞാനില്ല എന്ന് പറഞ്ഞുകൊണ്ടവർ
ഓടിയൊളിക്കുന്നു ഭീരുക്കളായി...
കൊറോണ നീയിത്രയും ഭീകരനോ
കേണിടുന്നു അല്പം ശ്വാസത്തിനായി
കേട്ടവർ കേട്ടവർ മാർഗങ്ങൾ അടയ്ക്കുന്നു
കേറി വരാതെ തടഞ്ഞിടുവാൻ.....
സങ്കടമുണ്ട് മനസ്സുകൾ എല്ലാമേ
ലോക മനുഷ്യരെ ഓർത്തിടുമ്പോൾ
സത്യത്തിൽ ഈ ഗതി പഠിപ്പിക്കുന്നത്
സത്യമാർഗത്തിൻ വഴിയല്ലയോ......
അഹങ്കാരം എല്ലാം വെടിയുക മനുഷ്യാ നീ
അഹങ്കരിക്കേണ്ടത് അവൻ അല്ലയോ
നിസാരമായ കൃമി കീടത്തെ കാണാതെ
നിന്റെ നിസ്സാരത ഓർക്കുക നീ.......