എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46031 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിസംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിസംരക്ഷണം


എന്നും പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടവരാണ് മനുഷ്യർ. പ്രകൃതിക്ക് ഏൽക്കുന്ന പോറലുകൾ പരോക്ഷമായി ജന്തു ജീവജാലങ്ങളെയും അതിലുപരി മനുഷ്യസമൂഹത്തെ യും ഏറ്റവും ദോഷകരമായി ബാധിക്കാറുണ്ട്. ചുറ്റും പച്ചപ്പ് നഷ്ടപ്പെടാതെ നിലനിർത്തുകയാണ് മനുഷ്യൻ ചെയ്യേണ്ടത്. ഇതിൻറെ ആവശ്യകത ഓർമ്മപ്പെടുത്താൻ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചാം തീയതി ഞങ്ങൾ സ്കൂളിൽ വിവിധ പരിപാടികൾ നടത്താറുണ്ട്. പ്രകൃതി സംരക്ഷണമാണ് അതിൻറെ മുഖ്യവിഷയം. അന്ന് ഞങ്ങൾ സ്കൂളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുകയും പച്ചക്കറി വിത്തുകൾ പാവുക യും ചെയ്യുന്നു. അധ്യാപകരുടെ മേൽനോട്ടത്തിൽ ഞങ്ങൾ അവയെ വെള്ളമൊഴിച്ച് സംരക്ഷിക്കുന്നു. ചെടികൾക്കു മനുഷ്യൻറെ ഭാഷ അറിയത്തില്ല എന്നാണ് കരുതുന്നത്, എന്നാലും ഞങ്ങൾ ഈ ചെടികൾ ഓട് നാട്ടു വിശേഷം ഒക്കെ പറയാറുണ്ട്. നല്ല കായ്ഫലം അവർ തിരിച്ചു തരുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഏറ്റവും വലിയ കടമയാണെന്നും, ഒപ്പം മറ്റുള്ളവരെ ഇതിലേക്ക് നയിക്കണം എന്നുമാണ് അധ്യാപകർ ഞങ്ങളോട് എപ്പോഴും പറഞ്ഞുതരുന്നത്.

പാർവതി മനോജ്
+2 humanities എസ് എൻ ഡി പി എച്ച് എസ് എസ് കുട്ടമംഗലം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം