വൈശ്യംഭാഗം എൽ പി എസ്/അക്ഷരവൃക്ഷം/ കോവിഡ്
കോവിഡ്
എന്റെ ചേട്ടന് പരീക്ഷ നടക്കുകയാണ്.എനിക്ക് പരീക്ഷ തുടങ്ങിയില്ല.സ്കൂൾ വിട്ട് വീട്ടിൽ വന്നപ്പോൾ ചേട്ടൻ പറയുന്നു. സ്കൂൾ അടച്ചു.ഞാൻ പറഞ്ഞു:" ചേട്ടന്റെ ഭാഗ്യം . കളിയ്ക്കാം"നിനക്കും സ്കൂൾ അടച്ചല്ലോ.ചുമ്മാ പറയുകയായിരിക്കും. അടുത്ത ദിവസം രാവിലെ എല്ലാവരും പറയുന്നു, കൊറോണ കാരണം സ്കൂൾ അവധിയാണെന്ന്. ഞാൻ അപ്പറത്തെ ചേട്ടനോട് ചോദിച്ചു, അപ്പോ ആ ചേട്ടൻ പറഞ്ഞു പരീക്ഷയൊക്കെ മാറ്റി വെച്ചു, സ്കൂളും അടച്ചു.കൂട്ടുകാരോട് യാത്ര പോലും പറഞ്ഞില്ലല്ലോ...പിന്നെ ഞാൻ വൈകിട്ട് കളിക്കാൻ പോയപ്പോൾ ഗ്രൗണ്ടിൽ ആരും ഇല്ല. എന്റെ കൂട്ടുകാരെല്ലാം നിയന്ത്രണങ്ങൾ പാലിച്ച് വീട്ടിലിരിക്കുകയായിരിക്കും. അതുകൊണ്ട് ഞാനും വീട്ടിലിരിക്കാൻ തീരുമാനിച്ചു ഇടയ്ക്ക് മൊബൈൽ വഴി കണ്ട ഒരു കാര്യം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.കൊറോണ രോഗികളെ ചികിത്സിക്കുന്ന ഒരു ഡോക്ടറിന് രോഗം പിടിപെട്ടു.ഇതറിഞ്ഞ ഡോക്ടർ വിചാരിച്ചു ഭാര്യയേയും മക്കളേയും കാണണമെന്ന്.ഡോക്ടർ വീട്ടിലേക്ക് പോയി ഗേറ്റിന്റെ അടുത്തു നിന്ന് റ്റാറ്റാ കാണിച്ച് ഡോക്ടർ പോയി..അപ്പോൾ കുഞ്ഞുങ്ങൾ അമ്മയോട് ചോദിച്ചു."എന്താ അമ്മേ, അച്ഛൻ അകത്ത് വരാത്തത്?"അപ്പോൾ അമ്മ കരഞ്ഞു.കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ ഡോക്ടർ മരിച്ചു പോയി.പാവം അമ്മയും കുഞ്ഞുങ്ങളും!
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം