19:39, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42061(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അലസത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യജന്മത്തിൻ കൂടപ്പിറപ്പാം അലസത
സ്ത്രീപുരുഷ ഭേദമില്ലാതെ കുടികൊള്ളുന്നു അലസത
അമ്മയെന്നോ കുഞ്ഞെന്നോ ഭേദമില്ലാതെ
കളിയാടുന്നു അലസത
യന്ത്രങ്ങൾ തൻ അമിത പ്രയത്നം
അലസത തൻ വർധന
മുക്കോടി മനുഷ്യനും സ്വകർമ്മം
മറക്കുന്നതിതു കാരണമീ അലസത
ജീവിതവിജയം കൈവരിച്ച
ഏതൊരാളും പോരാടിയത് ജന്മ അലസതയോട്
അലസത കൈവെടിയാത്തവന്
വിജയം കൈവരില്ലെന്നതു സത്യം
അലസത എന്നുമാരേം വളർത്തുന്നില്ല
തളർത്തുന്നേയുള്ളൂ
അലസതയുടെ മുന്നിൽ മനുഷ്യൻ വെറും
കണ്ണികൾ മാത്രം
ദിനംതോറും അലസത തൻ പിടിയിൽ
ആ കണ്ണികൾ ഒന്നായി ചേരുന്നു