18:37, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഏകാന്ത പ്രതിരോധം
ഹേ മനുഷ്യാ, എവിടെയാണ്
നിന്റെ ആർഭാടങ്ങൾ
എവിടെ നീ എന്ന ധനികൻ
ദീനബാധയാൽ വീണിടുന്നു
ധരണിയിൽ ആയിരങ്ങൾ മിഴിമൂടുന്നു
നശിക്കുന്നു മാനവജനത
ഏകാന്തവാസം അനുഷ്ഠിക്കുന്നു ഇന്നു നീ
ഏകാകിയായ് മാറുന്നു ഇന്നു നീ
അണുക്കൾ വാണിടുന്ന ഭൂമിയെ
അകലങ്ങൾ പാലിച്ച് അകറ്റിടാം
മനസ്സുകൾ ഒന്നിച്ച് മുന്നേറിടാം
പതറാതെ നിന്നിടാം പ്രതിരോധം തീർത്തിടാം
മരണത്തെ തുരത്തിടാം മനുഷ്യരെ രക്ഷിക്കാം