ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/എരിയുന്ന ജീവിതം

18:26, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14669 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= എരിയുന്ന ജീവിതം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എരിയുന്ന ജീവിതം

വെക്കേഷനു വേണ്ടി കാത്തിരുന്നു
ലോക് ഡൗൺകിട്ടി സമ്മാനമായി
വെയിലിനു ചൂടില്ല മഴയ്ക്ക് തണുപ്പില്ല
ജീവന്റെ പാതയിൽ ഉറപ്പുമില്ല
എവിടെയും കണ്ണീരിൻ വചനങ്ങൾ മാത്രം

ഭക്ഷണം കിട്ടാതെ ജനങ്ങളെല്ലാം
വീട്ടിൽ തന്നെ കുത്തിയിരിപ്പാണ്
മാലാഖമാരെ പോൽ വന്നെത്തും
ഡോക്ടർ നഴ്സ് മാർ രോഗികളെ പരിചരിപ്പൂ

സമ്പന്നരുമില്ല പാവങ്ങളുമില്ല
മനുഷ്യരിൽ ജാതിമത ഭേദമില്ല
രോഗികളത്രയും ഏകാന്തതയിൽ
നല്ലൊരു നാളെക്കായ് കാത്തിരിപ്പൂ

ശ്രീരാഗ് ബി
6 A ശങ്കരവിലാസം യു.പി സ്കൂൾ മുതിയങ്ങ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത