എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം

ശുചിത്വം

മനുഷ്യന് അത്യാവശ്യം വേണ്ട ഒന്നാണ് ആരോഗ്യം. അതില്ലാതെ ജീവിതം നരകതൂല്യമാണ്. എല്ലാവരും ഐഒ ആഗ്രഹിക്കുന്നതും ആരോഗ്യാപൂർണമായ ആയുസ്സാനല്ലോ.ആരോഗ്യം എന്നാല് രോഗം ഇല്ലാത്ത അവസ്ഥ എന്നർത്ഥം.. ഇതിന് ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് പരിസരം തന്നെയാണ്. അതുകൊണ്ട് തന്നെ നാം പരിസരം വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യത്തെ തകർക്കുന്ന മുഖ്യ വസ്തു വൃത്തിയില്ലാത്ത പരിസരം ആണ്.
                           ഒരു വ്യക്തി, നാട്, സമൂഹം ഇങ്ങനെ ശുചീകരണ മേഖലകൾ വിപുലമാണ്.ശരീരശുജിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയ സംസ്കാരം മെച്ചപ്പെട്ട നിലയിലാണ് ഇന്ന് കാണപ്പെടുന്നത്. എന്നാല് പരിസരം, പണിസ്ഥലം എന്നിവ വൃത്തികേടായി കൈകാര്യം ചെയ്യുന്നതിൽ നാം മുൻപന്തിയിലാണ്. ടൈലിട്ട്‌ വീടിന്റെ പൂമുഖം സുന്ദരം ആകുമ്പോൾ. ഗേറ്റിന്റെ മുൻപിലെ ചവർ കൂമ്പാരതെ മനുഷ്യന് മറക്കുന്നു. അത് അടിച്ചുവാരി വൃത്തിയാക്കാൻ അവൻ തയ്യാറാകുന്നില്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന പ്രയോഗം ഇന്ന് തികച്ചും അർത്ഥശൂന്യമായ നിലയിലാണ്.. ഇന്ന് കേരളം ചെകുത്താന്റെ നാടാകുന്നതായിട്ടാണ് കാണാൻ കഴിയുന്നത് ..പൊട്ടി ഒലിക്കുന്ന ഓടകളും, ചവർ കുമ്പൂറങ്ങളും കേരളത്തെ ചെകുത്താന്റെ മുഖമുദ്രയാക്കിയ രീതിയാണ്.
                            ആരോഗ്യമാണ് യഥാർത്ഥ സമ്പത്ത് എന്ന് മനസ്സിലാക്കി മുന്നോട്ട് പോകുവാനും ആരോഗ്യമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാൻ നാം ശുചിത്വം പാലിക്കണം..

പാർവതി സുനിൽ
9 C എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ , മുവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം