സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/അക്ഷരവൃക്ഷം/കൊറോണ-പോരാട്ടവും അതിജീവനവും

16:55, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ- പോരാട്ടവും അതിജീവനവും

കൊറോണയെന്ന മഹാമാരി നമ്മുടെ ഭൂമിയിൽ വലിയ ഭീതി സൃഷ്ടിച്ചിരിക്കുകയാണ് . ലക്ഷക്കണക്കിന് ആൾക്കാരാണ് ഈ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ആയിരങ്ങൾ മരണത്തിന് കീഴടങ്ങേണ്ടി വന്നു. ഈ രോഗത്തിന് ശാസ്ത്രീയ നാമം കോവിഡ്- 19 എന്നാണ്. ഇതിൻ്റെ ഉത്ഭവസ്ഥാനം ചൈനയിലെ വുഹാൻ ആണെന്ന് കരുതപ്പെടുന്നു. മിക്കവാറും രാജ്യങ്ങൾ കോവിഡ് ഭീതിയിൽ പൂർണമായോ ഭാഗികമായോ അടച്ചിട്ടിരിക്കയാണ്. നമുക്ക് വേണ്ടത് ഭയമല്ല, ജാഗ്രതയാണ്. കൃത്യമായ സുരക്ഷാ സംവിധാനങ്ങളും രോഗത്തെ പ്രതിരോധിക്കാനുള്ള കൃത്യമായ ധാരണയും ഉണ്ടെങ്കിൽ നമുക്ക് ഒരു പരിധി വരെ കോവിഡിനെ അകറ്റി നിർത്താം. ധാരാളം രോഗികൾ ഉണ്ടെങ്കിലും മരണപ്പെടുന്നവരെക്കാൾ കൂടുതൽ രോഗവിമുക്തരാവുന്നുമുണ്ട്. കോവിഡ് എന്ന രോഗത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു -ടൈപ്പ് എ,ബി,സി- ഇന്ത്യയിൽ ടൈപ്പ് സി ആണ് കണ്ട് വരുന്നത്.
ഏറ്റവും പെട്ടെന്ന് പടരുന്ന ടൈപ്പ് ബി ആണ് ചൈനയിൽ കണ്ട് വരുന്നത്. കൊറോണയെന്ന രോഗത്തിൻ്റെ ലക്ഷണങ്ങൾ കഠിനമായ പനിയും ശ്വാസം മുട്ടലും തൊണ്ട വേദനയും ക്ഷീണവും ചുമയും അനുഭവപ്പെടുന്നതാണ്. അസുഖം പടരാതിരിക്കാൻ നാം പ്രധാനമായും ചെയ്യേണ്ടത് ശുചിത്വം കാത്ത് സൂക്ഷിക്കുക , സാമൂഹിക അകലം പാലിക്കുക എന്നതൊക്കെയാണ്. ശുചിത്വം എന്നാൽ വിവര ശുചിത്വം ,വ്യക്തി ശുചിത്വം , പരിസര ശുചിത്വം എന്നിങ്ങനെ പലതരത്തിലാണ്. വിവര ശുചിത്വമെന്നാൽ വ്യാജ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും വിധത്തിലോ പങ്കുവയ്ക്കാതിരിക്കുക എന്നതാണ്. വ്യക്തി ശുചിത്വം എന്നാൽ കൃത്യമായ ഇടവേളകളിൽ നാം സ്വയം ശുചിയാവുക, പുറത്ത് പോയി വന്നാൽ കുളിക്കുകയും ചെയ്യുക.
നമ്മുടെ ഭാരതം മാത്രമാണ് കൂടുതൽ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നത് ലോക രാജ്യങ്ങളായ അമേരിക്കയും ചൈനയുമൊക്കെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് ലോക സാമ്പത്തിക സംഘടനയായ ഐ.എം.എഫ് പ്രതിപാദിക്കുന്നു കൊവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരും നഴ്സുമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചെയ്യുന്ന കാര്യങ്ങൾ ഏറ്റവും മഹത്തായതും എന്നും ഓർക്കേണ്ടതുമാണ്. നാം ഈ മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും

ആദിത്യൻ . ആർ
9A സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം