ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/കൊറോണപുരാണം

16:04, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണപുരാണം

കൊറോണ എന്ന് കേൾക്കാൻ തുടങ്ങിയിട്ട്-
നാളുകൾ കുറച്ചായി പക്ഷേ നിന്നെ-
ആരും കണ്ടില്ല പോലും
ആരും കാണാത്ത നീ
എന്റെ പരീക്ഷകൾ പോലും മുടക്കി
നിന്നെ ഭയന്ന് മാലോകർ പുറത്തിറങ്ങാതായി
വീടിന്റുമ്മറത്തിറങ്ങാൻ പോലും-
പറ്റാതെ വിഷമിച്ചു ഞാനും
നിന്നെ അറിയാൻ അറിവിൻ-
ജാലകം തുറന്ന ‍ഞാനുംഞെട്ടിതരിച്ചു
ക്ഷണനേരം കൊണ്ടവൻ
മരണത്തിൻ ദൂതുമായ്
പരക്കുന്നു മുഴുവൻ ലോകവും
ആശ്വാസ വാചകമോതി
കാതിലായ് എന്റമ്മ
അടക്കണം ജാലകം വാതിലും
പുറത്തിറങ്ങാതെ തുരത്തണം-
കൊറോണയെ...
ലോക നന്മയ്ക്കായ് സ്വനന്മയക്കായ്
നമുക്കിരിക്കാം സ്വ ഗൃഹത്തിൽ
നല്ലൊരു പുലരിയിൽ ഭയക്കാതെ
ഒന്നിക്കാനായ്..

 

അഭിനന്ദ് എസ്
8-B ജി വി എച്ച് എസ് എസ് കൊടുവള്ളി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത