ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/തിരിച്ചറിവിന് പുതിയ പാഠങ്ങൾ

15:56, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവിന് പുതിയ പാഠങ്ങൾ

ചരിത്രത്തിൽ ആദ്യമായി ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിച്ച കൊറോണ എന്ന മഹാമാരിക്ക് സാക്ഷിയാവുകയാണ് നാം. ഏറ്റവും ജനസാന്ദ്രത കൂടിയ സാമൂഹിക വ്യാപനത്തിന് സാധ്യത ഏറിയ രാഷ്ട്രമാണ് ഇന്ത്യ.വമ്പൻ രാഷ്ട്രങ്ങളായ അമേരിക്കയെയും ഇറ്റലിയും സ്പെയിനും താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ തോതിൽ മാത്രമേ സാമൂഹിക വ്യാപനം ഇവിടെ ഉണ്ടായിട്ടുള്ളൂ.അതിനുകാരണം ഒന്നുമാത്രമാണ് ഇന്ത്യ പൗരന്മാരെ സ്നേഹിക്കുന്നു എന്നാൽ അമേരിക്ക പോലുള്ള രാഷ്ട്രങ്ങൾ പണത്തെ സ്നേഹിക്കുന്നു.ഓരോ മലയാളിക്കും വേണ്ടി കഷ്ടപ്പെടുന്ന പോലീസുകാരും ആരോഗ്യപ്രവർത്തകരും ആണ് ഈ നാടിന്റെ ശക്തികേന്ദ്രം. ഇന്ത്യയിൽ അതിലുപരി കേരളത്തിൽ ജനിച്ചതിൽ അഭിമാനപുളകിതരാകാനുള്ള നിമിഷങ്ങളാണ് ഇത്. മുമ്പ് ഭ്രാന്താലയം എന്ന് അഭിസംബോധന ചെയ്ത് സ്വാമി വിവേകാനന്ദൻ ഇന്ന് ഇവിടെ എത്തിയിരുന്നെങ്കിൽ ദേവാലയം എന്ന ഉറക്കെയുറക്കെ വിളിച്ചോതുമായിരുന്നു. നീറ്റിലെ പോളക്ക് തുല്യമാണ് മനുഷ്യജീവൻ.ഈ കൊറോണ കാലത്ത് വീട്ടിലിരുന്നുകൊണ്ട് നമുക്ക് നമ്മുടെ ആയുസ്സിന് ശക്തി കൂട്ടാം. നമ്മുടെ ഗവൺമെന്റ് നമുക്ക് വേണ്ടി രാപ്പകലില്ലാതെ നെട്ടോട്ടമോടുകയാണ് വീട്ടിലിരുന്നു കൊണ്ട് അതിൽ പങ്കുചേരുവാൻ ഉള്ള ഉത്തമമായ അവസരം ലഭിച്ചിരിക്കുകയാണ് . ഈ മഹാമാരി കാട്ടുതീപോലെ പടർന്നു പിടിക്കുന്നു.ൂ ഓരോ പ്രശ്നങ്ങളും ഓരോ തിരിച്ചറിവുകളാണ് നൽകുന്നത്.നമ്മുടെ ലോകം ഒരുപാട് മാറിപ്പോയി. തിക്കുംതിരക്കും ആയ നമ്മുടെ വീഥികൾ എല്ലാം ഒളിഞ്ഞിരിക്കുന്നു. പ്രകൃതിതന്നെ ശുദ്ധമായി .എന്നാൽ ഈ അവസരത്തിൽ നാം മൊബൈൽഫോണിൽ മുന്നിൽ തല കുമ്പിട്ട് ഇരിക്കുന്ന സാഹചര്യമാണ് ദർശിക്കാനാവുന്നത്. സദാസമയവും നെട്ടോട്ടമോടുന്ന നമുക്ക് ഈ അസുഖം ഒരു വൻതിരിച്ചടി തന്നെയാണ് ആണ്. വാഹനാപകടങ്ങളും മറ്റ് അസുഖങ്ങളും കുറഞ്ഞു കുറഞ്ഞു വരുന്നു.മനുഷ്യനാണ് ഈ ലോകത്തിന് അധിപൻ എന്ന അഹങ്കാരത്തിന് മാറ്റം വന്നിരിക്കുന്നു. മനുഷ്യന്റെ പ്രകൃതിക്കു മേലുള്ള അമിതമായ കടന്നുകയറ്റവും അന്ത്യ വിരാമം കുറിച്ചു.മഷിയിട്ടു നോക്കിയാൽ പോലും കാണാൻ കഴിയാത്ത ഇത്തിരിക്കുഞ്ഞൻ വൈറസിന് മുന്നിൽ മാനവരാശി മുട്ടുമടക്കി യിരിക്കുന്നു. എത്ര നിസ്സാരൻ ആണ് മനുഷ്യൻ എന്ന് മനസ്സിലാക്കേണ്ട നാളുകളാണ് ഇപ്പോൾ. ഈ മഹാമാരി ലോകത്തിൽ വരുത്താൻ പോകുന്ന മാറ്റങ്ങൾ സ്വപ്നത്തിൽ പോലും നമുക്ക് കാണാൻ കഴിയില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകുന്ന കർശന നിർദ്ദേശങ്ങൾ ക്ഷമയോടെ ഐക്യത്തോടെ പാലിച്ച് ഈ കടും കെട്ടിൽ നിന്നുള്ളമോചനത്തിൽ പങ്കാളികൾ ആവാൻ ഉള്ള ഉത്തരവാദിത്വബോധം ആണ് ഇവിടെ അത്യാവശ്യം. 90 വയസ്സിനു മുകളിലുള്ള ഉള്ള വൃദ്ധന്മാർ വരെ ഈ അസുഖത്തെ അതിജീവിച്ച് സ്ഥിതിക്ക് നമുക്കും ഇതിനു സാധിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ഭയമല്ല ആവശ്യം ജാഗ്രതയാണ്. സ്റ്റേ ഹോം.......................സ്റ്റേ സേഫ്................... ബ്രേക്ക് ദ ചെയിൻ.....................

ലക്ഷ്മി നന്ദ
8 C ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം