ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/അക്ഷരവൃക്ഷം/നന്മവിളക്കുകൾ....

നന്മവിളക്കുകൾ


നല്ല നാളെക്കായി കൊളുത്തുവിൻ
ആയിരം പൊൻതിരി നാളങ്ങൾ
മർത്യന്റെ അഹംഭാവം
നശിപ്പിക്കും പൊൻതിരി
നാളങ്ങൾ.....
സ്നേഹത്തിൻ വിത്ത്
വിതക്കാൻ കൈകൾ
കോർത്തിറങ്ങാം
പഴമൊഴി സംഗീതവുമായി
നന്മയുടെ പുതു
വഴിവിളക്കുമായി....
മനുഷ്യ നീ വീട്ടിലിരിപ്പു
നല്ലൊരു നാളെക്കായി
ലോകത്തെ മുഴുവൻ
ഭീതിയിൽമുക്കി അവൻ വന്നു -കോറോണാ.....
വീട്ടിലിരിക്കൂ നിങ്ങൾ
നല്ല നാളെക്കായി...
കൈകൾ കോർക്കാം
നല്ലൊരു സൂര്യോദയത്തിനു
തെളിയിക്കു സ്നേഹത്തിന്റെ
നന്മ വിളക്കുകൾ.....

 

കീർത്തന
10 B ഗവ: എച്ച്. എസ്. വെയിലൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത