ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ ഭൂമുഖത്തെ മാലാഖമാർ

14:22, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mustafack (സംവാദം | സംഭാവനകൾ) (ചേർക്കൽ)
ഭൂമുഖത്തെ മാലാഖമാർ

ലോകത്തെ മുൾമുനയിലാഴ്ത്തിയിന്നിതാ
കൊറോണ മഹാമാരി പെയ്തിറങ്ങി
വുഹാനിൽ വിത്തിട്ട് ലോകമെമ്പാടും
മൃത്യുവിലാഴ്ത്തിടുന്ന കാഴ്ച
വഴിയോരമെല്ലാം വിജനമായി
അവിടങ്ങളിൽ മുഖാവരണ മുഖങ്ങൾ
മാനുഷർ ഒത്തുചേർന്നാൽ വിലക്കെന്നാൽ
മനസ്സുകൾ തമ്മിൽ ചേർന്നിടട്ടെ
സ്വജീവൻ മറന്നു കൊണ്ടൊട്ടും ഭയം വേണ്ട
എന്നും പറഞ്ഞിതാ
ദൈവ കരങ്ങളാൽ മാലാഖമാർ
രാപ്പകലില്ലാതെ മാരിയെ തോൽപ്പിക്കാൻ
വിയർപ്പൊഴുക്കീടുന്നു പോലീസുകാർ
വീട്ടിലിരുന്ന് ചെറുത്തീടുക
മാരിയെ നാമിന്ന് ഒന്നിച്ചു തോൽപ്പിച്ചിടും
കൈകളണുവിമുക്തമാക്കിടാം
കൊറോണ കണ്ണി നാം പൊട്ടിച്ചിടാം
ഭീതി വേണ്ട ഇനി ജാഗ്രത മാത്രം
ഭീതി വേണ്ട ഇനി ജാഗ്രത മാത്രം

ദേവനന്ദ
6 സി ജി.യ‍ു.പി.സ്കൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത