ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/വസ്ത്രത്തിലല്ല ഒരാളുടെ ശുചിത്വം

14:15, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48038 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   വസ്ത്രത്തിലല്ല ഒരാളുടെ ശു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  വസ്ത്രത്തിലല്ല ഒരാളുടെ ശുചിത്വം   


നീലഗിരി എന്ന ഒരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു. കർഷകരുടെ ഗ്രാമം എന്നുതന്നെയായിരുന്നു ആ ഗ്രാമം അറിയപ്പെട്ടിരുന്നത്. കൂടുതലും കൃഷിചെയ്ത് ജീവിക്കുന്ന ആളുകളായിരുന്നു. എന്നാൽ അതിൽ ചിലർ പണക്കാരും ഉണ്ടായിരുന്നു. ഈ കൊച്ചുഗ്രാമത്തിലെ രണ്ടു താമസക്കാരുണ്ടായിരുന്നു. മാധവനും, രമേഷനും. മാധവൻ ഒരു കർഷകൻ ആയിരുന്നു. കൃഷി ചെയ്താണ് അവൻ കുടുംബം മുന്നോട്ടു കൊണ്ടുപോയിരുന്നത്. അവൻ ഒരു പ്രകൃതി സ്നേഹിയായിരുന്നു. എന്നാൽ രമേഷ് അത്യാവശ്യത്തിന് പണവും എല്ലാം ഉള്ളവനായിരുന്നു. അവൻ പട്ടണത്തിൽ ജോലിചെയ്യുന്ന ഒരു വ്യക്തി ആയിരുന്നു. മാധവന് ധരിക്കാൻ നല്ല വസ്ത്രംപോലും ഇല്ല. ചേറിലും, ചെളിയിലും പണിയെടുക്കുന്നതിനാൽ മാധവന്റെ വസ്ത്രങ്ങൾ എല്ലാം മുഷിഞ്ഞിരുന്നു. എന്നാൽ ആ വസ്ത്രങ്ങൾ ഇട്ടുനടക്കാൻ മാധവന് യാതൊരു മടിയും ഇല്ലായിരുന്നു. രമേഷന് ധാരാളം വസ്ത്രങ്ങൾ ഉണ്ടായിരുന്നു. ഒരു ദിവസം ധരിച്ചതാവില്ല അവൻ അടുത്ത ദിവസം ധരിക്കുന്നക. രണ്ടുപേരും വ്യക്തിശുചിത്വം ഉള്ളവരായിരുന്നു. രമേ ഷിന്റെ വസ്ത്രധാരണയിൽ നിന്ന് അത് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാം. മാധവന്റെ വസ്ത്രങ്ങൾ മുഷിഞ്ഞതാണെങ്കിലും അവനും ശുചിത്വമുളളവനായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം രമേഷ് ജോലികഴിഞ്ഞു വരുകയായിരുന്നു. വഴിയിൽ വച്ച് രമേഷ് മാധ്യവനെ കണ്ടു. മാധവൻ കൃഷി പണി കഴിഞ്ഞു വരുകയായിരുന്നു. വസ്ത്രത്തിൽ നിറയെ ചേറും, ചെളിയും. രമേഷ് മാധവന്റെ അടുത്ത് എത്തിയപ്പോൾ ചേറിന്റെയും, ചെളിയുടെയും മണം. രമേഷ് മൂക്ക് പൊത്തി. എന്നിട്ട് പറഞ്ഞു. " എന്റെ മാധവാ... ഈ ചേറിലും, ചെളിയിലും പണി എടുത്തുകഴിഞ്ഞാൽ ദേഹത്തെ അഴുകൊക്കെ കഴുകി കളഞ്ഞൂടെ"."എത്ര എത്ര ആളുകൾ പോകുന്ന വഴിയാണ് ഇത്. നീ ഇങ്ങനെ നടന്നാൽ നിന്റെ ദേഹത്തുള്ള അണുക്കൾ ഒക്കെ മറ്റുള്ളവരുടെ ദേഹത്തിലേക്ക്‌ കയറില്ലേ. " മാധവൻ ഒന്നും മിണ്ടിയില്ല. സങ്കടത്തോടെ തല താഴ്ത്തി നിന്നു. രമേഷ് അത്യാവശ്യം ലോകവിവരമുളള ആളായതിനാൽ അവൻ പറഞ്ഞു.

ഈ ഇടെ  പത്രത്തിൽ വയ്ച്ചഒരു വാർത്ത രമേഷ്  മാധവനോട്  പറഞ്ഞു.  ഈ ഇടെ ഞാൻ പത്രത്തിൽ ഒരു വാർത്ത‍ വയ്ചിരുന്നു. ചൈന എന്നുപറയുന്ന ഒരു രാജ്യം ഉണ്ട്. അവിടെ കൊറോണ എന്ന ഒരു വൈറസ് കാരണം രോഗം വന്നു ഒരുപാട് ആളുകൾ മരിച്ചിട്ടുണ്ട്. " നീ ഇതു വല്ലതും അറിയുന്നുണ്ടോ ? . നീ ഇങ്ങനെ വൃത്തിയില്ലാതെ നടന്നാൽ മറ്റുള്ളവർക്ക് കൂടി ഇത്തരത്തിലുള്ള രോഗം ഉണ്ടാവും. " 

ഇതും പറഞ്ഞു രമേഷ് പോയി. മാധവന് സങ്കടമായി. അവൻ ചിന്തിച്ചു. എന്താ രമേഷ് ഇങ്ങനെയൊക്കെ പറയുന്നത് ഒരാളുടെ വസ്ത്രത്തിൽ അല്ലല്ലോ അയാളുടെ ശുചിത്വം. എ ന്തായാലും രമേഷൻ ഇത്രയൊക്കെ പറഞ്ഞതിൽ നിന്ന് ഒരു പ്രധാന വാർത്ത‍ കിട്ടിയല്ലോ. ഒരു രോഗാണു കാരണം എത്ര ആളുകൾ ആണ് മരിക്കുന്നത്. എ ന്തയിരുന്നു അതിന്റെ പേര് . മാധവൻ ചിന്തിച്ചു. " ആ കൊറോണ. " രണ്ടു ദിവസത്തെ പണി കഴിഞ്ഞു അങ്ങാടിയിൽ പോകുമ്പോൾ എല്ലാവരോടും ഈ വിവരം പറയണം ".

    അങ്ങനെ ദിവസം കടന്നുപോയി. മാധവൻ  അങ്ങാടിയിലേക്ക്‌ കാലത്ത് തന്നെ ഇറങ്ങി. ആ പ്രധാനകാര്യം മറക്കാതെ വച്ചിരിന്നു അവൻ. അങ്ങാടിയിൽ എത്തിയപാടെ അവിടെ ഇരിക്കുന്നവരോടെല്ലാം ഈ കാര്യം മാധവൻ  പറഞ്ഞു. " നിങ്ങളറിഞ്ഞോ ചൈനയിൽ കൊറോണ എന്ന ഒരു രോഗം കാരണം ആളുകൾ മരിച്ചിട്ടുണ്ട്. " 

ഇത് കേട്ടിരുന്ന ഒരാൾ പറഞ്ഞു . " മാധവാ നീ ഇപ്പോ അറിയുന്നോള്ളൂ. ചൈനയിൽ മാത്രമല്ല നമ്മുടെ തൊട്ടടുത്ത ശിവമലയിലും ഈ രോഗം സ്ഥിതികരിച്ചിട്ടുണ്ട് " ഇത് കേട്ട് മാധവൻ ആകെ അമ്പരന്നു. അവൻ ചോദിച്ചു. " സത്യമാണോ നിങ്ങൾ പറയുന്നത് " അതെ മാധവാ..... പിന്നെ വേറൊരു കാര്യം. ഇത് നീ വേറെ ആരോടും പറയരുത്. നമ്മുടെ രമേഷന് ഈ രോഗത്തിന്റെ ലക്ഷണങ്ങളൊക്കെ ഉണ്ടെന്നാണ് കേട്ടറിഞ്ഞത്. മാധവൻ ആകെ അമ്പരന്നു. അതിനിടയിൽ ഒരാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

"ദേ.. രമേഷ് വരുന്നു. ഇതു പറഞ്ഞതോടെ എല്ലാവരും അവിടെ നിന്നും പതുക്കെ മാറിനിന്നു. ഇത് കണ്ട രമേഷന് സങ്കടമായി. രമേഷ് ചുറ്റും നോക്കാതെ തന്റെ വീട്ടിലേക്കു നടന്നു. അവന്റെ ആ സങ്കടമുഖം കണ്ടിട്ട് മാധവന് സഹിക്കാൻ കഴിഞ്ഞില്ല. അവൻ രമേഷിന്റെ വീട്ടിലേക്കുപോയി നോക്കാൻ തീരുമാനിച്ചു. അങ്ങാടിയിൽ ഉള്ളവർ പറഞ്ഞു " മാധവാ. . നീ അവന്റെ അടുത്തേക്ക് പോകാനാണ് ഒരുങ്ങുന്നതെങ്ങിൽ വേണ്ട. അവൻ ആശുപത്രിയിൽ നിന്നാണ് വരുന്നത്. ഇത് പകരുന്ന അസുഖമാണ് നിനക്കും ഉണ്ടാവും. ". മാധവൻ പറഞ്ഞു. " നിങ്ങളോട് ഡോക്ടർ പറഞ്ഞോ അവന് കൊറോണ ആണെന്ന്. വെറും കേട്ടറിവ് അല്ലേ... "മാധവൻ പറഞ്ഞത് കേട്ട് ബാക്കിയുള്ളവർ മിണ്ടാതെ നിന്നു. മാധവരൻ അങ്ങാടിയിൽ നിന്നും ഇറങ്ങി. അങ്ങനെ നടന്ന് രമേഷിന്റെ വീടിനുമുന്നിൽ എത്തി. വലിയ വീട്. മാധവൻ രമേഷിനെ പുറത്തുനിന്നു വിളിച്ചു. വിളികേൾക്കാതെ നിന്നപ്പോൾ മാധവൻ വീടിനുള്ളിലേക്ക്‌ കയറി. വീടിനുള്ളിൽ കയറിയപ്പോൾ ഒരു ചീത്തമണം അവന് അനുഭവപെട്ടു. മാധവൻ ശ്രദ്ധിച്ചിരുന്നു പുറത്ത് ചപ്പു ചവറുകൾ കൂട്ടിയിട്ടിരുന്നത് മാധവൻ കണ്ടിരുന്നു അവൻ വിചാരിച്ചു അതായിരിക്കും മണക്കുന്നത് എന്ന്. എന്നാൽ വീടിനുള്ളിലേക്ക്‌ കുറച്ചുകൂടി നടന്നപോഴാണ് വീടിന്റെ ഓരോ മൂലയിലും അലക്കാത്ത വസ്ത്രങ്ങൾ കുന്നുകൂട്ടിഇട്ടിരിക്കുന്നതും, ഭക്ഷണങ്ങൾ മേശപുറത്ത് അടക്കാതെ വച്ചിരിക്കുന്നതും, അതിൽ ഈച്ച ആർക്കുന്നതും, പാത്രം കഴുകിയ വെള്ളം കെട്ടികിടക്കുന്നതും എല്ലാം കണ്ടത്. മാധവൻ അടുത്തുള്ള ഒരു റൂമിൽ നോക്കിയപ്പോൾ രമേഷ് കട്ടിലിൽ ചുരുണ്ട് കിടക്കുന്നു. മാധവൻ രമേഷിനെ വിളിച്ചു. "രമേഷാ..... "രമേഷൻ തിരിഞ്ഞു നോക്കി എന്നിട്ട് പറഞ്ഞു. "മാധവാ... നിയോ ? നിനക്കും പേടിയാവും അല്ലേ എന്റെ അടുത്ത് വരാൻ." " എനിക്ക് കൊറോണ ആണ് എന്നാണ് നാട്ടിൽ എല്ലാവരും പറയുന്നത് " ഇതുകേട്ട് മാധവൻ പറഞ്ഞു. " നിനക്ക് കൊറോണ ഒന്നും ഇല്ല. നിന്റെ ഈ അസുഖം എന്താഎന്നറിയാൽ നിന്റെ വീട് ചുറ്റും ഒന്ന് നോക്കിയാൽ മതി. " രമേഷാ.... നീ എന്നോട് പറഞ്ഞില്ലേ വ്യക്തി ശുചി ത്വം വേണം എന്ന്. എന്നാലേ രോഗം വരാതിരിക്കുകയുള്ളൂ എന്ന്. നീ പറഞ്ഞതും ശെരിയാണ്‌. എന്നാൽ വ്യക്തി ശുചിത്വം മാത്രം പോരാ. പരിസരശുചിത്വവും, വീട്ശുചിത്വവും, വേണം. അത് ഇല്ലങ്കിൽ രോഗം നമ്മളെ തേടിയെത്തും. അങ്ങനെ ഉണ്ടായ രോഗമാണ് നിനക്ക്. നിന്റെ വീട് ഇങ്ങനെ വൃത്തികെടായതാണ്‌ അതിനു കാരണം. ഇത് കൊറോണയെക്കാളും വലിയ രോഗങ്ങൾ ഉണ്ടാക്കും രമേഷാ..." മാധവൻ ഇങ്ങനെ പറഞ്ഞുകൊണ്ട് രമേഷനെ മനസിലാക്കിച്ചു. എനിക്ക് ഒരു വിചാരം ഉണ്ടായിരുന്നു. പുറമേയുള്ള വസ്ത്രത്തിന്റെ ഭംഗി നോക്കിയാണ് ഒരാളുടെ ശുചിത്വം മനസിലാക്കുന്നത്‌ എന്നും, എനിക്ക് എല്ലാവരെക്കാൾ ശുചിത്വവും, ലോകവിവരവും ഉണ്ടെന്നുമാണ്. എന്നാൽ ഇന്ന് നിന്റെ ഈ ഒറ്റ വക്കിൽ നിന്നും എനിക്ക് എല്ലാം മനസിലായി. എന്ന് രമേഷൻ പറഞ്ഞു. വക്തി ശുചിത്വവും, പരിസരശുചിത്വവും ഉണ്ടെങ്കിലെ നമ്മെ തേടിയെത്തുന്ന രോഗങ്ങളെ പ്രധിരോധിക്കാൻ കഴിയൂ. പ്രധിരോധശേഷി ഉണ്ടാവൂ. മാധവൻ പറഞ്ഞു. ഇത്തരത്തിലുള്ള ഓരോ പാഠമാണ് നമ്മളെ ഒരു വ്യക്തിയാക്കി മാറ്റുന്നത്. ആ പാഠം ചിലപ്പോൾ രോഗത്തിന്റെ രൂപത്തിലും ആവാം. ഇത്തരത്തിൽ ലോകത്തിലെ എല്ലാ വ്യക്തികളെയും നല്ലൊരു പാഠത്തിലൂടെ നന്മ മാത്രം നിറഞ്ഞ വ്യക്തികൾ ആക്കാൻ വേണ്ടിയവും ദൈവം കൊറോണ എന്ന ഈ രോഗത്തെ ലോകം മുഴുവൻ പരത്തിയത്.

ശ്രീനർത്തന
9 C ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ