ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/"പ്രതിരോധം ചികിത്സയെക്കൾ മെച്ചം"
"പ്രതിരോധം ചികിത്സയെക്കാൾ മെച്ചം"
സർവശേഷിയും ഉപയോഗിച്ചു പോരാടുമ്പോഴും ലോകരാജ്യങ്ങൾക്കു പോലും വലിയ നഷ്ടമാണ് കൊറോണയെന്ന മാരക രോഗം വരുത്തി വയ്ക്കുന്നത്.രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലൂടെ മാത്രമേ നമുക്ക് ഈ രോഗത്തെ ചെറുത്തു തോൽപ്പിക്കാനാവൂ. "പ്രതിരോധം ചികിത്സയെക്കൾ മെച്ചം" എന്നത് നമുക്ക് ഇപ്പോൾ ഓർമ്മിക്കാം. നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ശുചിത്വം പാലിക്കുകയെന്നത് ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. ഇപ്പോൾ കോവിഡിൻ്റെ കാര്യത്തിലും ശുചത്വം പ്രാധാന്യമർഹിക്കുന്നു. കൈകൾ എപ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ഉപയോഗിക്കുക ,വിദേശത്തു നിന്ന് വന്നവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ അല്ലാത്തവർക്കു പോലും രോഗം വരാം എന്നുള്ള ഈ സാഹചര്യത്തിൽ നാം മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ വീടിനുള്ളിൽ കഴിയേണ്ടതാണ്. രോഗബാധിതർ പലരും രോഗമുക്തരായത് നമുക്ക് പ്രത്യാശയും ആത്മധൈര്യവും പകരുന്നു.അതേസമയം സമൂഹ വ്യാപനം നമ്മുടെ രാജ്യത്ത് ഇനിയും തുടങ്ങിയിട്ടില്ല എന്ന് പറയുന്ന സാഹചര്യത്തിൽ നാം ജാഗ്രതയോടും വ്യക്തി ശുചിത്വം പാലിച്ചും കഴിയേണ്ടതാണ്. വൈറസ് വ്യാപനം തടയാൻ നടത്തിയ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളയും ധരിപ്പിക്കുക .സാമൂഹ്യ അകലവും ശുചിത്വവും പാലിക്കുക. സുഖമില്ലെങ്കിൽ സ്വയം നിരീക്ഷണത്തിൽ കഴിയുക. രോഗലക്ഷണമുണ്ടെങ്കിൽ അധികൃതരെ അറിയിക്കുക. ആത്മവിശ്വാസത്തിൻ്റെ കൈ പിടിച്ച് അതിജീവനത്തിൻ്റെ ഈ പോരാട്ടത്തിൽ നമുക്കും പങ്കാളികളാകാം. ലോകരാജ്യങ്ങൾക്കു മുന്നിൽ മാതൃകയാകാം. വീട്ടിലിരുന്ന് വിജയിക്കാനാവുന്ന ഈ പോരാട്ടത്തിൻ്റെ കണ്ണികളാവാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |