ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/ശുചിത്വം

13:55, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

നമ്മൾ ശുചിത്വം പാലിക്കുക.അതിനായി നമ്മൾ എന്നും വീടും പരിസരവും വൃത്തിയാക്കണം.പാഴ് വസ്തുക്കളിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.കാരണം കൊതുക് പെരുകാൻ ഇത് കാരണമാകും.കൊതുക് വഴി മലേറിയ ഡങ്കിപ്പനി മുതലായ രോഗങ്ങൾ ഉണ്ടാകും.വീടും പരിസരവും വൃത്തിയായില്ലെങ്കിൽ ഈച്ചകൾ പെരുകുകയും വയറിളക്കം ഛർദ്ദിപോലുള്ളരോഗങ്ങൾ പടരുകയും ചെയ്യും. വ്യക്തി ശുചിത്വം വളരെ പ്രധാനമാണ്.രോഗികളുമായി ഇടപഴകേണ്ടി വരുമ്പോഴും യാത്രകൾ കഴിഞ്ഞ് വരുമ്പോഴും കൈയും മുഖവും സോപ്പുപയോഗിച്ച് നന്നായി കഴുകുക.ഇതൊക്കെ ശീലമായിക്കഴിഞ്ഞാൽ കോവിഡ് പോലെയുള്ള അസുഖങ്ങളെ നമുക്ക് കുറെയേറെ തടയാനാകും.

അൻമയ എം വി
3 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം