എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/അക്ഷരവൃക്ഷം/വൈറസ് വ്യാപനം
വൈറസ് വ്യാപനം
ജീവകോശങ്ങളിൽ മാത്രം വളരാൻ കഴിയുന്ന ജീവ കണങ്ങൾ ആണ് വൈറസുകൾ. ജീവൻ ഉള്ളിടത്തെല്ലാം വൈറസ് ഉണ്ടാകും. പല തരത്തിൽ അവ നമ്മുടെ ശരീരത്തിൽ കടക്കുന്നു. നമുക്ക് പരിചിതമായ 2വൈറസ് രോഗങ്ങൾ ആണ് കൊറോണ, നിപ്പ എന്നിവ. കോവിഡ് 19എന്ന വൈറസ് ആണ് കൊറോണ പകർത്തുന്നത്. ഇത് ഒരു പുതിയ തരം വൈറസ് ആണ്. ഓരോ വൈറസിന്റെയും ജീനുകൾ വ്യത്യസ്തമാണ്. ഇവ എല്ലാവരിലും പെട്ടെന്ന് പകരുന്നു. ഇവ പകരുന്ന രീതി പൊതുവെ നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണല്ലോ? അടുത്തു നിന്ന് സംസാരിക്കുമ്പോൾ ഉമിനീർ വഴിയും, സ്പര്ശനത്തിലൂടെയും വൈറസുകൾ പകരുന്നു. തുടക്കം ചുമ, പനി, ശരീരവേദന, ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇവ പൂർണ്ണമായും ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ആന്തരികാവയവങ്ങളെയും ദോഷകരമായി ബാധിക്കുന്നു. ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളെയും തകരാറിലാക്കുന്നു. ഇത്തരം രോഗികൾ പൊതുവെ പെട്ടെന്ന് മരണപ്പെടും. ടെസ്റ്റുകൾ വഴി ഇത് അറിയുവാൻ സാധിക്കും. നിപ്പ വൈറസാണെങ്കിൽ കേരളത്തിന് തന്നെ ഭീഷണി ആയ ഒന്നായിരുന്നു. ഇത് ഒരു rna വൈറസ് ആണ്. പക്ഷികളിലും മൃഗങ്ങളിലും രോഗമുണ്ടാക്കുകയും ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുന്നവർക്കും രോഗം പിടിപെടുന്നു. സാധാരണ ജലദോഷം മുതൽ അപകടകാരിയായ ന്യുമോണിയയും ഉണ്ടാകുന്നു. സ്രവങ്ങളാണ് ഇവയിൽ പരിശോധിക്കുന്നത്. 19 വർഷം മുൻപ് മലേഷ്യയിൽ നിപ്പ പടർന്നു പിടിച്ചിരുന്നു. ഇതിന്റെ ഭാഗമായി 20 ലക്ഷത്തോളം പന്നികളെ കൊന്നൊടുക്കി. വവ്വാലുകൾ കഴിച്ചതിന്റെ ബാക്കി മൃഗങ്ങൾ, മനുഷ്യർ എന്നിവർ കഴിക്കുന്നതിന്റെ ഫലമായി അവർക്കും രോഗം പിടിപെടുന്നു. ഈ വൈറസുകളെ തടയാൻ ദയവു ചെയ്തു ആരും പുറത്ത് ഇറങ്ങാതിരിക്കുക. എല്ലാവരും മാസ്ക്ക് നിർബന്ധമാക്കുക. 10പേരിൽ കൂടുതൽ മതപരമായ ഒരു ചടങ്ങിലും പങ്കെടുക്കാതിരിക്കുക. ആരാധനാലയങ്ങൾ തുറക്കരുത്. മരണനിരക്ക് ക്രമാതീതമായി ഉയരുന്നതിനെ തുടർന്ന് എല്ലാവരും ജാഗ്രത പാലിക്കുക.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം