സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ
ലോക്ക് ഡൗൺ
അവസാന പരീക്ഷയും കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ തലയിൽ നിന്നൊരു ഭാരം ഇറക്കി വച്ചത് പോലെയായിരുന്നു. "പരീക്ഷ എങ്ങനെയുണ്ടായിരുന്നു?" വീട്ടിലെത്തും മുമ്പ് അമ്മയുടെ ചോദ്യം. "നന്നായി എഴുതിയിട്ടുണ്ട് അമ്മെ. പിന്നെ ഇന്ന് രാത്രി 7 മണിക്ക് ഫോൺ ഒന്ന് എനിക്ക് തരുമോ,ഞങ്ങളുടെ ക്ലാസിലെ എല്ലാവരും പിന്നെ ടീച്ചറും ഗ്രൂപ്പിലുണ്ടാവും" എന്തിനാ ക്ലാസ്സ് ഗ്രൂപ്പ് ചേരുന്നത് സ്കൂൾ പൂട്ടിയില്ലെ ?". വെക്കേഷൻ പ്ലാൻ എല്ലാവരും ചർച്ച ചെയ്യും " മോളേ നമുക്കീ വെക്കേഷനിൽ പഞ്ചാബിൽ ഗോൾഡൻ ടെമ്പിൾ , വാഗാ ബോഡർ കാണാൻ പോകാം. സന്തോഷത്തോടെ ആയിരുന്നു അമ്മയുടെ വാക്കുകൾ. എനിക്ക് സന്തോഷമടക്കാൻ കഴിഞ്ഞില്ല. ഗോൾഡൻ ടെമ്പിൾ എന്റെ സ്വപ്നമായിരുന്നു. അങ്ങനെ രാത്രി കൃത്യം 7 മണിക്ക് ഞാൻ സ്കൂളിന്റ ക്ളാസ് റൂം വാട്ട്സ് ആപ് കൂട്ടായ്മയിൽ ഓൺലൈനായി . ഇസയാണ് തുടക്കമിട്ടത് Hi അനുവിന്റെ മറുപടി കയ്യുയർത്തിയ ഇമോജിയായിരുന്നു. എല്ലാവരും സാന്നിദ്ധ്യമറിയിച്ചതോടെ ഗ്രൂപ്പ് ലൈവ് ആയി. "ഞങ്ങൾ ഇത്തവണ ദുബായിലേക്കാണ് വെക്കേഷനിൽ " ... ഇസയുടെ പോസ്റ്റ് . "അവളുടെ ഒരു ഭാഗ്യം " ആദിയുടെ കമന്റ്. കമന്റിൽ ഇസയുടെ താങ്ക്സ്. ഞാൻ മുംബൈയിൽ ഇളയച്ഛന്റെ അടുത്തേക്ക് കുടുംബ സമേതം പോകുകയാ ... ദിയ ഞാനും ഐഷുവുമൊരുമിച്ച് റസിഡൻസ് അസോസിയേഷൻ ടൂർ ദൽഹി, ആഗ്ര അമൃത് സർ , ഡെറാഡൂൺ എന്നിവിടങ്ങളിലേക്ക് ..... ദേവുവിന്റെതായിരുന്നു പോസ്റ്റ് . എന്നോട് വെക്കേഷനിൽ കമ്പ്യൂട്ടർ പഠിക്കാൻ അച്ഛൻ പറയുന്നു. ആശീർവാദ് സങ്കടത്തോടെയാണ് പോസ്റ്റിയത്. " അതൊക്കെ പഴയഞ്ചൻ " മിയയുടെ കമന്റ്. രണ്ട് മൂന്ന് പേരോഴികെ എല്ലാവരും യാത്രകളെപറ്റി പോസ്റ്റ് ചെയ്തു. ഞാനും എന്റെ സ്വപ്ന യാത്ര ഗ്രൂപ്പിൽ പങ്കു വെച്ചു. "മോളേ വന്ന് ഭക്ഷണം കഴിക്കൂ. " ഞാൻ ഫോൺ അമ്മയ്ക്ക് കൊടുത്തു. ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ കേരളം ലോക്ക്ഡൗൺ ആണെന്നും കേരളത്തിൽ കൊറോണ വ്യാപിക്കുന്നുണ്ടെന്നും അച്ഛൻ അമ്മയോട് പറയുന്നത് കേട്ടെങ്കിലും ഞാനത് ശ്രദ്ധിച്ചില്ല. ഭക്ഷണ ശേഷം ഫോൺ വീണ്ടും വാങ്ങി ഗ്രൂപ്പിൽ കയറി. ഇപ്പോൾ ക്ലാസ് ടീച്ചർ കൂടെയുണ്ട്. ഗൗരവമായ ചർച്ചകളാണ്. " |ടീച്ചർ കോവിഡ് എന്താണ് ? " ആരുടേയോ ചോദ്യത്തിന് മറുപടിയായി ടീച്ചറുടെ വോയിസ് മെസ്സേജ് , "പുതുതായി വന്ന വൈറസാണിത്. ഇത് എല്ലായിടത്തും നാശം വിതക്കുന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വ്യാപിച്ച് പതിനായിരങ്ങൾ ലോകത്ത് മരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലും കുറെപ്പേർക്ക് രോഗം ബാധിച്ചു. കേരളത്തിൽ ലോക്ക് ഡൗണാണ്. ടീച്ചറേ എന്താണ് ലോക്ക് ഡൗൺ ? എല്ലാരും വീട്ടിൽ നിന്നുംപുറത്ത് പോകാതെ അടച്ചിരിക്കുക ടീച്ചർ മറുപടി ഞെട്ടലോടെയാവും എല്ലാരും കേട്ടത്. അപ്പോൾ ഈ വെക്കേഷനിൽ എവിടെയും പോകാനാവില്ലേ ? ഐശുവിന് സംശയം തീരുന്നില്ല. ഇല്ല മക്കളെ, ഇപ്പോൾ പ്രധാനം സമ്പർക്കം ഒഴിവാക്കലാണ്. ആരും പുറത്ത് പോകാതിരുന്നാലേ ഇത് സാധിക്കൂ. ആരും ഒന്നും മിണ്ടുന്നില്ല. ഗ്രൂപ്പിലാകെ മൂകത. യാത്ര ഒഴിവാക്കിയതായി അമ്മ പറഞ്ഞപ്പോൾ എനിക്കത് വിശ്വസിക്കാനായില്ല. ഒരാഴ്ചക്ക് ശേഷമാണ് ഗ്രൂപ്പിൽ ചർച്ച വീണ്ടും സജീവമായത്. ഞങ്ങൾ ദുബായ്ക്ക് പോകുന്നില്ല. ബാപ്പ അവിടെ ചികിൽസയിലാണ്. ഇസയുടെ പോസ്റ്റിൽ ദുഃഖമുണ്ടായിരുന്നു. ഞങ്ങളും ക്യാൻസൽ ചെയ്തു ദേവുവിനും സങ്കടം. എല്ലാവരും സങ്കടത്തോടെ അവരവരുടെ യാത്ര റദ്ദു ചെയ്ത വിവരമാണ് നൽകുന്നത്. എല്ലാവരും മറ്റുള്ളവരുടെ യാത്ര ഒഴിവാക്കിയത് അറിഞ്ഞാവാം ആശ്വസിച്ചത്. ഓർമയിലാദ്യമായി ലോകം മുഴുവൻ ലോക്ക് ഡൗണിലായി വീട്ടിലിരിക്കുന്ന കാഴ്ച. അതെ ആരും തമ്മിൽ വേർതിരിവില്ലാത്ത ഒരു ലോക്ക് ഡൗൺ കാലം
|