(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൗൺ
അമ്പലമില്ല, പള്ളിയില്ല
ആളും ആരവങ്ങളുമില്ല.
നേതാവില്ല അനുചരന്മാരില്ല
കള്ളനും പ്രതിയുമില്ല.
വാഹനാപകടങ്ങളില്ല പ്രകൃതിയിൽ
ശാന്തം സുന്ദരം.
അമ്മയെ നോക്കി പുഞ്ചിരിക്കാൻ
മക്കളുടെ കുഞ്ഞിക്കളികൾ കാണാൻ
അച്ഛന് സമയമെത്ര ബാക്കി.
സ്വസ്ഥമായ് പക്ഷികൾ
തത്തിക്കളിച്ചു.
സ്വൈര്യമായി മുയലുകൾ
ഓടിക്കളിച്ചു.
മനുഷ്യന്റെ വേട്ടയാടലില്ല
ഈയൊരു കൊറോണക്കാലം
നമുക്ക് മര്യാദ പഠിക്കാനുള്ളതാണ്.