സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/തിരികെ വരാം നമുക്കൊന്നായി

07:34, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരികെ വരാം നമുക്കൊന്നായി


തോൽക്കാതിരിപ്പാൻ ഒരു മന്ത്രം മാത്രം
മനസ്സുകൊണ്ടൊന്നായി
ശരീരം കൊണ്ടകന്നു നിൽക്കാം
ഒന്നായ് പങ്കിടാം മനസ്സുകൾ

ഒന്നായ് ചെയ്തിടാംഅതിജീവന മാർഗ്ഗം
അവനവന് സ്വന്തം തൻഗേഹം മാത്രം
സുരക്ഷിതരായിടാം അതിൻ മറവിൽ
സോപ്പിനാൽ ശുചിയാക്കിടാം കൈകൾ നിരന്തരം

നിത്യം മറച്ചിടാം മുഖം മാസ്കിനാൽ
ശങ്കവേണ്ട നിൻ ഹൃത്തിൽ
അകലുകയില്ല നാം ഇതിനാൽ
അടുക്കുകയാണ് ഹൃദയത്താൽ

ലോകമാം തറവാട്ടിലെ മക്കൾ നാം
ഒന്നായ് പൊരുതുന്നു..................
ഒരൊറ്റ പ്രതിരോധ മാർഗ്ഗത്തിലൂടെ..........!!!

 

ആഷിർ. H
3 A സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത