പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ കൊറോണയ്ക്കെതിരെ

23:29, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയ്ക്കെതിരെ

കൊറോണ എന്നൊരു മഹാവിപത്ത്

നാട്ടിലിറങ്ങി വിലസുകയാണീ

ചൈനാക്കാരുടെ കണ്ടുപിടിത്തം

ലോകം മുഴുവൻ തലവേദനയായി

ഒരു വൈറസ് രണ്ടായി മാറി

രണ്ടോ പിന്നതു അഞ്ചായി മാറി

അങ്ങനെ അങ്ങനെ ഓരോ ദിനവും

വർധനവിൽ അത് മുന്നോട്ടായി

അങ്ങനെ ഒടുവിൽ അതെവിടെയുമെത്തി

കേരളമാകെ ഞെട്ടിവിറച്ചു

ഓരോ ദിനവും രോഗികൾ കൂടി

ജാഗ്രതയും അതിനൊപ്പം കൂടി

ചുമയോ പനിയോ തുമ്മലോ വന്നാൽ

സൂക്ഷിക്കുക നാം ആദ്യം തന്നെ

വ്യക്തി ശുചിത്വത്തോടെയുമൊപ്പം

സാമൂഹിക അകലം പാലിക്കണം

കൈകൾ നന്നായി കഴുകിടേണം

മാസ്ക്കും അതിനോടൊപ്പം വേണം

വെറുതെ ആരും പുറത്തിറങ്ങേണ്ട

വീട്ടിൽ ഇരിക്ക് സുരക്ഷിതരാവുന്നു

നിർദ്ദേശങ്ങൾ പാലിച്ചപ്പോൾ

കേരളം എന്നൊരു മാതൃകയായി

പൊട്ടിച്ചെറിയുമീ ചങ്ങലയെ

പടുത്തുയർത്താൻ പുതിയൊരു ലോകം.

സജിൻ എസ് എൽ
6 A പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ