നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/വൃത്തിക്കാരനായി മാറിയ പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിക്കാരനായി മാറിയ പൂച്ച


ഒരിടത്ത് രണ്ടു പൂച്ചകൾ ഉണ്ടായിരുന്നു,കാത്തുവും പപ്പുവും. കാത്തു വൃത്തിയില്ലാത്ത പൂച്ചയായിരുന്നു . പപ്പു വൃത്തിക്കാരനും . കാത്തു വഴിയിൽ കിടക്കുന്ന ആഹാരമെല്ലാം വലിച്ചുവാരി തിന്ന ശേഷം അവിടമെല്ലാം വൃത്തികേടാക്കും . എന്നാൽ പപ്പു കിട്ടുന്ന ആഹാരം വൃത്തിയായി കഴിക്കും . ഒരിക്കൽ കാത്തു ഒരു വീടിന്റെ ചുറ്റുവട്ടത്ത് കിടന്ന ആഹാരം കഴിച്ചിട്ട് അവിടെയെല്ലാം വൃത്തികേടാക്കി ഇട്ടു . ഇത് കണ്ട വീട്ടുടമസ്ഥൻ കാത്തുവിന് നല്ലൊരടി വച്ച് കൊടുത്തു . കാത്തു കരഞ്ഞുകൊണ്ട് വരുന്നത് കണ്ട പപ്പു അവളോട് കാര്യം ചോദിച്ചു .കാത്തു നടന്ന കാര്യം പപ്പുവിനോട് പറഞ്ഞു .അപ്പോൾ പപ്പു പറഞ്ഞു .നീ വൃത്തിയില്ലാതെ നടക്കുന്നത് കൊണ്ടാണ് ആർക്കും നിന്നെ ഇഷ്ടമല്ലാത്തത് .അതുകൊണ്ട് ഇന്നുമുതൽ നീ വൃത്തിയായി നടക്കണം .കാത്തു പപ്പു പറഞ്ഞത് അനുസരിച്ചു . അന്നുമുതൽ കാത്തു വൃത്തിയുള്ള പൂച്ചയായി .എല്ലാവര്ക്കും അവളോട് സ്നേഹമായി . ശുചിത്വം പാലിക്കുന്നതുകൊണ്ട് നല്ലത് മാത്രമേ ഉണ്ടാകൂ .
 

അഭിനന്ദ് എ വി
2 ബി നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ