ആർ.എം.എച്ച്.എസ്. മേലാററൂർ/അക്ഷരവൃക്ഷം/ കൊറോണ ചിന്തകൾ

കൊറോണ ചിന്തകൾ

വഴിയോരങ്ങളിൽ സഹോദരിമാരുടെ കരച്ചിലുകൾ ഇല്ല, കൊലപാതകങ്ങൾ ഇല്ല, കവർച്ചകളില്ല, കുറ്റകൃത്യങ്ങൾ ഒന്നുമില്ല. വീടും പരിസരവും വൃത്തിയായി, വായു പരിശുദ്ധയായി ഭൂമി മാതാവിനെ വണങ്ങുന്നു . മനുഷ്യൻറെ ഉപദ്രഹങ്ങളില്ലാതെ മൃഗങ്ങൾ സ്വൈരവിഹാരം നടത്തുന്നു. സത്യസന്ധമായി പറഞ്ഞാൽ കോറോണ ഈ ലോകത്ത് ഒരു വിധത്തിൽ സ്വന്തമാക്കിയിരിക്കുന്നു കോവിഡ് നേരിട്ട രാജ്യങ്ങളുടെ അനുഭവങ്ങളിൽ നിന്നും മറ്റും അവർ പറയുന്നത് ഇക്കാര്യം തന്നെയാണ് .ഭൂമി സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്, പ്രകൃതിയുടെ തിരിച്ചടികൾ വരുമ്പോഴാണ് ഇത്ര വലിയവരും നിസ്സാരൻ ആണെന്ന് നമ്മൾ തിരിച്ചറിയുക.നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പോലും കഴിയാത്ത ഈ വൈറസിൻ്റെ ഉറവിടവും വ്യാപ്തിയും പൂർണമായും കണ്ടെത്താനായിട്ടില്ല എന്നത് വാസ്തവം തന്നെ കഴിഞ്ഞ വർഷങ്ങളിൽ പ്രളയം ആഞ്ഞടിച്ചപ്പോഴും ആയുസ്സു കുറഞ്ഞ ഓർമ്മകളിൽ നാം പ്രകൃതിയെ വീണ്ടും ചൂഷണം ചെയ്തു തുടങ്ങി എന്നതിൻ്റെ ലക്ഷണങ്ങളാണ് ഇതെല്ലാം. ഈ കൊറോണയെങ്കിലും നമുക്ക് ഒരു നല്ല നാളേക്ക് വേണ്ടിയുള്ള ഒരു ഓർമ്മപ്പെടുത്തൽ ആകട്ടെ എന്ന് മനസിലാക്കാൻ സഹായിക്കുന്നതാണ് ഈ ലേഖനം. മനുഷ്യൻ തൻ്റെ ആവശ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള എന്തും ഈ ഭൂമി നൽകും എന്നാൽ അത്യാഗ്രഹം നിറവേറ്റാനുള്ള തൊന്നും ഭൂമിക്ക് നൽകാനാവില്ല എന്ന ഗാന്ധിജി യുടെ ആപ്തവാക്യം ഞാൻ കടം എടുക്കുകയാണ് മനുഷ്യൻറെ പണത്തിനും പ്രതാപത്തോടും ഉള്ള ആർത്തി കാരണം മലകളും കുന്നുകളും വയലുകളും ഇടിച്ചുനിരത്തി വലിയ ഗോപുരങ്ങളും മണിമാളികകളും പണിതു ഇതിനുള്ള തിരിച്ചടി നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെല്ലാം കാണേണ്ടത്. എന്തൊക്കെ തന്നെയായാലും നമ്മൾ ഈ തിരിച്ചടികൾ എല്ലാം മറന്നാണ് വീണ്ടും പ്രവർത്തിക്കുന്നത്. വെറും മഷി പുരട്ടിയ കടലാസുകൾക്കു വേണ്ടി വേണ്ടി വായുവിനെ പോലും മലിനമാക്കുന്നു.ഇനിയെങ്കിലും നാം പ്രകൃതിയെയും സകല മൃഗങ്ങളെയും സ്നേഹിച്ചു കൊണ്ടുള്ള ഒരു നാളെ കെട്ടിപ്പടുത്തി ഉയർത്തേണ്ട കാലമായില്ലേ എന്ന തിരിച്ചറിവാണ് ഈ കൊറോണ കാലം നമുക്ക് നൽകുന്നത്. പ്രളയമല്ല കൊറോണ പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങൾ ഒരു ദേശത്തിനെ മാത്രമാണ് പലപ്പോഴും തകർക്കുന്നത് അത് നൽകുന്ന ആഘാതം വളരെ വലുതാണെങ്കിൽ പോലും അതിനെ മറികടക്കാൻ വഴികൾ ഉണ്ട്. പ്രളയം പോലുള്ള വൻ ദുരന്തം പോലും വലിയ കാലതാമസമില്ലാതെ നമുക്ക് മറികടക്കാൻ സാധിച്ചു. എന്നാൽ കോറോണയുടെ കാര്യത്തിൽ അതല്ല ഇതിനെ നേരിടാൻ സ്ഥിരീകരിച്ച മരുന്ന് കണ്ടെത്തിയിട്ടില്ല എന്നത് വലിയൊരു പ്രശ്നമാണ് .പണ്ട് നമ്മുടെ പൂർവികരെ കാർന്നു തിന്ന പ്ലേഗും വസൂരിയും പോലെ തന്നെ. പക്ഷേ അന്നൊന്നും ഇല്ലാത്ത വിധം ശാസ്ത്രീയമായ ആരോഗ്യമേഖല നമുക്കുണ്ട് സജ്ജരായ ആരോഗ്യപ്രവർത്തകരുടെ സേവനങ്ങളുംനമ്മുടെ കയ്യിൽ ഭദ്രമാണ്. എന്നിരുന്നാലും ശാസ്ത്രലോകം ഇപ്പോഴും ഇതിനു തക്കതായ മരുന്നുകളുടെ കണ്ടുപിടിത്തം നടത്തിക്കൊണ്ടിരിക്കുകയാണ് എത്രയും പെട്ടെന്ന് ഇതിനെല്ലാം ഒരു പ്രതിവിധി ആകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാൻ മാത്രമേ ഈ സാഹചര്യത്തിൽ കഴിയുകയുള്ളൂ. നമ്മുടെ കയ്യിൽ ഭദ്രമാണ് എന്നിരുന്നാലും ശാസ്ത്രലോകം ഇപ്പോഴും ഇതിനു തക്കതായ മരുന്നുകളുടെ കണ്ടുപിടിത്തം നടത്തിക്കൊണ്ടിരിക്കുകയാണ് എത്രയും പെട്ടെന്ന് ഇതിനെല്ലാം ഒരു പ്രതിവിധി ആകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാൻ മാത്രമേ ഈ സാഹചര്യത്തിൽ കഴിയുകയുള്ളൂ. കൊറോണയുമായി ബന്ധപ്പെട്ട സ്വപൻ ഗുപ്തയുടെ ലേഖനം മാതൃഭൂമി ദിനപത്രത്തിൽ വായിച്ചപ്പോൾ ആണ് കുറച്ച് ചിന്തകള് ലേഖകനെ പോലെ എന്നിലും പൊട്ടി വിരിഞ്ഞത്. സ്പെക്റ്റേറ്റർ വാരികയിൽ വന്ന ലേഖനം ആസ്പദമാക്കി അദ്ദേഹം തൻ്റെ ചിന്തകൾ മുന്നോട്ടുവയ്ക്കുന്നത് ഏതൻസ് തകർന്നു തരിപ്പണം ആക്കിയ പ്ലേഗിനെ കൊറോണ യുമായി തുലനം ചെയ്യുന്ന ലേഖനമാണ് ഒബ്സർവറിലേത്.പ്ലേഗിനെ പോലെ കൊറോണയും മഹാമാരി ആണ് പ്ലേഗിനു മുന്നിൽ ഏതൻസ് തകർന്നു തരിപ്പണമായി അക്കാലത്തെ ആളുകളുടെ മരണഭയത്തെ പറ്റി ഗ്രീക്ക് ചരിത്രകാരൻ തുസീദിദിസ് അക്കാലത്ത് ഏതൻസിനെക്കുറിച്ച് എഴുതിയിട്ടുള്ളത് വായിച്ചാൽ മതിയാകും . അതിൽ പറഞ്ഞിരിക്കുന്നത് അന്ത്യാഭിലാഷം സാധിക്കാൻ ആളുകൾ ആക്രമണങ്ങൾ തൊടുത്തു വിടാൻ തുടങ്ങി എന്നാണ് ഈ സംഭവം ഇന്ന് സംഭവിച്ചാൽ എന്താകും നമ്മുടെ സാമൂഹിക സ്ഥിതി എന്ന് ആലോചിച്ചുനോക്കൂ. .......... നിപ്പ ഭീകരമായിരുന്നു എങ്കിൽപോലും കോറോണയെപോലെ സർവ്വവ്യാപി ആയിരുന്നില്ല. ഇതിനിഎത്ര കാലം നീണ്ടുനിൽക്കും എന്നുള്ളതാണ് പ്രധാന പ്രശ്നം . ഇനി ഇതെല്ലാം ചൈന ജൈവ ആയുധമാണ് എന്ന് വാദഗതികൾ എല്ലാം മറ്റൊരിടത്ത് നടക്കുന്നുണ്ട്. ഇതു കാണുമ്പോഴാണ് 1624 ജോൺ ഡൺ എഴുതിയ 'ഒരു മനുഷ്യനും ഒരു ദ്വീപല്ലെന്ന ' എന്ന കവിതയുടെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത് .ഒരു മനുഷ്യൻ മരിച്ചാൽ അത് സമൂഹത്തിലുണ്ടാക്കുന്നത് വൻനഷ്ടമാണ് . കൊറോണയ്ക്ക് ജാതിയില്ല മതമില്ല യാതൊരു വലിയവ നോ ചെറിയവനോ എന്ന യാതൊരു വകഭേദവുമില്ല . ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത് മനുഷ്യൻ എന്ന വൈറസ് മാത്രമാണ് നാം മനസ്സിലാക്കേണ്ട ഒരു വസ്തുതയാണ്. ഇത് പറയുമ്പോഴാണ് ഞാൻ ഈയടുത്തിടെ കണ്ട ഒരു സിനിമ എൻ്റെ ഓർമ്മയിലെത്തിയത്. ലോക സിനിമയിലെ കോറിയൻ വിസ്മയമായ ബോങ് ജുൻ ഹോയുടെ 'പാരസൈറ്റ് ' മികച്ച സിനിമക്കുള്ള ഓസ്ക്കാർ നേടിയ ഈ ചിത്രം സാധാരണ കാണുന്നവർക്ക് ഒരു സിനിമയായി തോന്നുമെങ്കിലുംശ്രദ്ധിച്ചാൽ ഈ ബുദ്ധി ശാലിയുടെ വിസ്മയങ്ങൾ അതിൽ കാണാം. പരസ്പരപരാന്നങ്ങളായ രണ്ടു കുടുംബങ്ങളുടെ കഥ പറയുന്ന സിനിമ അവസാനിക്കുന്നത് പ്രകൃതിയുടെ സമ്പത്തിനെയൊന്നും അതായത് കല്ലിനെ പോലും പിടിച്ച് വയ്ക്കരുത് എന്ന സന്ദേശത്തോടു കൂടിയാണ്. നാം ഒറ്റക്കെട്ടായി ശ്രമിച്ചാൽ നമുക്ക് ഈ കൊറോണക്കാലവും അതിജീവിക്കാം. പരിണാമങ്ങളുടെ ഭാഗമായി നമുക്ക് കോറോണ കാണാം എങ്കിൽ പോലും ഇതിനു കാരണം നാം തന്നെയാണ് എന്ന് മനസ്സിലാക്കി വ്യക്തി ശുചിത്വം പാവലിച്ച് സർക്കാർ പറയുന്നത് അനുസരിച്ച്, ആരോഗ്യവകുപ്പ് പറയുന്നത് അനുസരിച്ച്, വീടുകളിൽ തങ്ങി, വ്യത്യസ്തമായ വിനോദങ്ങളിലും, വായനങ്ങളിലും മറ്റും ഏർപ്പെട്ട് സാമൂഹിക അകലം പാലിച്ച് സർവോപരി പ്രകൃതിയെ സ്നേഹിച്ച് ഈ കൊറോണക്കാലം നമുക്ക് മറികടക്കാം. മൃഗങ്ങളെയും പക്ഷികളയും കൂട്ടിലടക്കുമ്പോൾ നമ്മൾ ഓർത്തില്ല ഈ സാഹചര്യം നമുക്കും വരും എന്ന്. ഈ കാലത്തിന് ശേഷം നമുക്ക് അവരേയും സ്നേഹിക്കാം. ഇനി നാം ചെയ്യേണ്ടത് ഈ കൊറോണക്കാലത്ത് നമുക്ക് ലഭിച്ച അറിവുകൾ തുടർന്നുള്ള ജീവിതത്തിൽ പകർത്താൻ സാധിച്ചാൽ ജീവിതം ഒരു മനോഹര ആരാമമാക്കി മാറ്റാൻ നമുക്ക് സാധിക്കും .ലോകത്തെ വൻ ശക്തികളെ പോലും തകർത്ത ഈ വൈറസിനെക്കാൾ വലിയ വൈറസുകൾ അൻ്റാർട്ടിക്കയിലെ പെർമോഫ്രോസ്റ്റ് പ്രവിശ്യയിൽ ഉണ്ടെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരു പക്ഷെ ഒരു കാലത്ത് അവയെല്ലാം പുറത്തു വരാൻ സാധ്യതയുണ്ട്. ഇതിനെയെല്ലാം നേരിടാൻ നാം തയ്യാറാകേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. എല്ലാ പ്രകൃതി പ്രതിഭാസങ്ങളുടെയും കാരണം മനുഷ്യൻ തന്നെയാണ് ,അതിനാൽ തന്നെ ഈ കൊറോണ എന്ന മഹാമാരി ഭൂമിയെയും, പ്രകൃതിയെയും സംരക്ഷിക്കണമെന്ന പ്രകൃതിയുടെ ഒരു അവസാന സന്ദേശം ആയി കാണണം . ഇല്ലെങ്കിൽ ഒരു മഹാ പരിണാമം അല്ലെങ്കിൽ ഇതിലും വലിയ ഒരു വൻ ദുരന്തത്തിന് നാം സാക്ഷിയാകേണ്ടി വരും ഒരു നല്ല ഇന്നിനുവേണ്ടി ഭംഗിയാർന്ന നാളേക്ക് വേണ്ടി ഇപ്പോൾ നമുക്ക് ശാരീരികമായി അകലം പാലിച്ചുകൊണ്ട് മാനസികമായി അടുക്കാം ..........

അർജുൻ.പി.വി
7 F ആർ.എം.എച്ച്.എസ്. മേലാററൂർ
മേലാററൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം