കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/ഏകാന്തത
ഏകാന്തത
കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവൻ ഞെട്ടിച്ചു കൊണ്ടാണ് എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് 'കൊറോണേ' കോവിഡ് 19 എന്ന് ആദ്യം കേട്ടപ്പോൾ അത്ര ഗൗരവത്തിലെടുത്തില്ല. പിന്നീടാണ് അതിനെ പറ്റി കൂടുതലായി മനസ്സിലാക്കുകയും അത് വളരെയധികം അപകടകാരിയാണെന്നും മനസ്സിലായത്.വ്യക്തിശുചിത്വം പ്രധാനപ്പെട്ട ഘടകമാണ്. അത് ഒരോരു ത്തരുടെയും ജീവിതത്തിൽ പാലിച്ചാൽ നമ്മൾക്ക് ഈ മഹാമാരിയിൽ നിന്ന് കരകയറാം.' അച്ഛൻ ദുമ്പായിൽ നിന്ന് വീട്ടിലെത്തിയപ്പോൾ ഒന്നു കാണാനോ മിണ്ടാനോ കഴിയാതെ വീടുമാറി നിൽക്കേണ്ടി വന്ന ഏകാന്തവാസം എന്നെ ഏറെ സങ്കടപ്പെടുത്തി. അമ്മയെ ഇത്രയധികം ദിവസം വിട്ടു നിൽക്കേണ്ടി വന്നിട്ടില്ല.. മാറി താമസിച്ചത് പിന്നെ നല്ലൊരു തീരുമാനമായി എനിക്ക് തോന്നി. കാരണം നമ്മൾ അങ്ങനെ ചെയ്തത് നമ്മൾക്ക് വേണ്ടി മാത്രമല്ല ഒരു നാടിനും വേണ്ടിയാണ് എന്നോർത്തപ്പോൾ ഒരു പാട് അഭിമാനം തോന്നി.. ഇടയ്ക്കിടെയുള്ള ആരോഗ്യ പ്രവർത്തകർ അച്ഛന്റെ കാര്യം അന്വേഷിച്ച് വിളിക്കും അത് എന്തെന്നില്ലാത്തൊരാശ്വാസമാണ്.. 28 ദിവസത്തെ ഏകാന്തവാസം എന്നെയും എന്റെ കുടുബത്തെയും മുൾമുനയിൽ നിർത്തി.ഇത്രയും ചെറിയൊരു വൈറസ് നമ്മളെ അത്രയും പിടിച്ചുലച്ചു.'എന്റെ ജീവിതത്തിലുണ്ടായ ഈയൊരു അനുഭവം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല.' കൊറോണ ' എന്ന വാക്ക് അത്രയധികം ഭീതിയുണ്ടാക്കി എന്റെ മനസ്സിൽ. നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി നിന്ന് കൊണ്ട് ഈ മഹാമാരിയെ തുരത്തണം. വീടും വീട്ടുകാരെയും ഉപേക്ഷിച്ച് ഒരു കാരാഗൃഹത്തിലെന്ന പോലെ ജീവിക്കാൻ ഇനി ഇടയാക്കരുതേ,,,,,,,,,,,, ഇനിയെന്ന് മുക്തി നേടും നമ്മൾ ഈ മഹാമാരിയിൽ നിന്ന്? നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം ഇതിനെ തുരത്താൻ
|