(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരിക്കാത്ത പാഠങ്ങൾ
പഠിപ്പിച്ചു തന്നു നീ
നിധിയായ വസുധേ
മരിക്കാത്ത പാഠങ്ങൾ
എന്നും മനുഷ്യനെ
എന്നിട്ടും അലസരാം സ്വാർത്ഥരാം ചിലരൊക്കെ
നിന്നെ കൊല്ലുന്ന ദൃശ്യമാണെവിടെയും
രാക്ഷസ രദനം നിന്റെ
മാംസം പറിക്കുന്നു
നിന്റെ ഹൃദയം പിടഞ്ഞിട്ടും
നീ ബാഷ്പം തുടച്ചിട്ടും
വരമെന്ന് ചൊല്ലിത്തലോടേണ്ട
ബാഹുവാൽ നിന്റേതെന്ന ശിരസ്സിനെ മുറിച്ചു
കളഞ്ഞിട്ട് രുധിരം രസിക്കുന്നുവല്ലൊ അവർ
ഇപ്പോഴിതാ തണലായി
നിൽക്കുന്ന പ്രകൃതിയേ നിനക്ക് പകരമായ് നൽകിയ വ്യസനത്തിനെതിരെ
പ്രതിഷേധജ്വാലയായ് നിശബ്ദമായ് നിൽക്കുന്ന പാറകൾ പോലും
ഒച്ചയിട്ടലറുന്ന നാദമല്ലൊ
എന്നോ നഭസ്സിന്റെ ആനന്ദ അസ്രുവാം ബ്രഷ്ടമേ
ഇന്നു നീ നഭസ്സിന്റെ ദുഃഖമോ
അല്ല പകയോ
എന്നിട്ടുമെന്തു ഫലം
വിഡ്ഢികൾക്കിതൊരു കളിയോ
തമാശയോ
കാലചക്രമേ,
ഈ അന്ധകാരത്തിലൂടെ
നീയിതെങ്ങോട്ട് പായുന്നു
വീഥിയറിയാതെ ലക്ഷ്യമില്ലാതെ