ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/വംശനാശം

വംശനാശം

പ്രകൃതി ഒരു ജനനി യായി നിശ്വാസമായി
കരുതലായി തണലായി തുണയായി നിന്നവൾ
ജീവന്റെ വെൺതുടിപ്പുകൾ
വൻ വൃക്ഷമായി ജന്തു വായി മാറിതിപ്പോൾ
മനുഷ്യനാം രാക്ഷസ ജന്മം തൻ
പ്രകൃതിയാം അമ്മയെ ചൂഴ്ന്നെടുത്തു
നിലനിൽപ്പിനായി ജനനി പ്രതികാരദാഹിയായി
വൻ പ്രളയമായി മഹാമാരിയായി ഭൂമിതൻ സർവ്വ ശക്തിയാൽ താണ്ഡവമാടി
ആ തീജ്വാലയിൽ വെന്തുരുകുന്ന ഒരു
ചെറു മെഴുകുതിരിയാക്കും മനുഷ്യ ജന്മം
വർഷങ്ങൾ നൂറ്റാണ്ടുകൾക്കപ്പുറം പിറക്കുന്നു
ജനനിയുടെ അടുത്ത വൈവിധ്യം
വംശനാശം അടുത്ത ജന്മത്തിന്റെ തുടക്കമാണ്

ആര്യനന്ദ സജീവ്
5 A [[|ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി]]
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത