ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/തെറ്റ് മനസ്സിലാക്കിയ അപ്പു
തെറ്റ് മനസ്സിലാക്കിയ അപ്പു ഒരു കൊച്ചു ഗ്രാമത്തിൽ അപ്പു എന്ന കുട്ടി ഉണ്ടായിരുന്നു. അവൻ മഹാമടിയനായിരുന്നു, ശുചിത്വത്തിന്റെ കാര്യത്തിൽ. അങ്ങനെ ഒരു ദിവസം അവന്റെ അമ്മ അവനെ വിളിച്ചു. അവൻ ഉറങ്ങുകയായാരുന്നു. അവന്റെ അമ്മ കുറേ നേരം വിളിച്ചു. അന്നേരം ആണ് അവൻ എഴുനേറ്റത്. അവന്റെ അമ്മ പല്ല് തേക്കാൻ പറഞ്ഞു. അവൻ പെട്ടെന്ന് പോയി പെട്ടെന്ന് വന്നു. അവന്റെ അമ്മ അവനെ വഴക്ക് പറഞ്ഞു. അവൻ ചായ കുടിച്ച് കളിക്കാൻ പോയി. അവന്റെ അമ്മ കുറേ കഴിഞ്ഞ് വിളിച്ചു, ഭക്ഷണം കഴിക്കാൻ. അവൻ വേഗം വന്ന് മേശയിൽ ഇരുന്നു. അവന്റെ അമ്മ പറഞ്ഞു, "കൈകഴുകാതെ ഭക്ഷണം കഴിക്കരുത്".അവൻ പറഞ്ഞു, "സാരമില്ല അമ്മേ".അവന്റെ അമ്മ കാണാതെ അവൻ കൈകഴുകാതെ ഇരിക്കും. കുളിക്കാനും മടി. കളിച്ചു കഴിഞ്ഞാൽ ഡ്രസ്സ് മാറി ഇടും. അപ്പോൾ അവന്റെ അമ്മ വിചാരിക്കും കുളിച്ചിട്ടാണ് ഡ്രസ്സ് മാറിയത് എന്ന്. അങ്ങനെ ഒരു ദിവസം അവന് വല്ലാതെ വയറു വേദന അനുഭവപ്പെട്ടു.അമ്മ അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. അപ്പോൾ ഡോക്ടർ പറഞ്ഞു, വയറ്റിൽ അണുക്കൾ ഉണ്ട് എന്ന്. ഡോക്ടർ പറയുന്നത് കേൾക്കുന്നുണ്ടായിരുന്ന അപ്പുവിന് അവന്റെ തെറ്റ് മനസ്സിലായി. പിന്നെ മുതൽ അവൻ വൃത്തിയുള്ള കുട്ടിയായി മാറി.
|