സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/കൊറോണ നമ്മെ പഠിപ്പിച്ചു.

21:20, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ നമ്മെ പഠിപ്പിച്ചു. .......

കൊറോണ നമ്മെ പഠിപ്പിച്ചു. .......
കോവിഡ്കാലം മഹാകാലം
ഓർമ്മയിൽ എന്നും മായാതെ നില്ക്കും കാലം
 ഇതൊരു മഹാവിസ്മയകാലം
നാല്പതുനാൾ ലോക്ക് ഡൗണിൽ ഇരുന്ന കാലം
   സ്നേഹിക്കാൻ നമ്മൾ പഠിച്ചു
ക്ഷമിക്കാൻ നമ്മൾ പഠിച്ചു
സഹിക്കാനും പഠിച്ചു
വിട്ടുവീഴ്ച ചെയ്യാൻ പറിച്ചു
എന്നും പുസ്തകങ്ങൾക്കു മുൻപിലിരുന്ന്
എന്തെന്ത് വിരസത കാണിച്ചാലും
മോചനമില്ല സ്വാതന്ത്രമില്ല
പഠനത്തിൽ നിന്നും
എന്നീപ്പോൾ ആരും പറയില്ല പഠിക്കാൻ
ട്യൂഷൻ സെന്ററടച്ചും
ലേബറിന്ത്യാ കടകളും പൂട്ടി
പരീക്ഷയില്ലാതെ സ്ക്കുളും അടച്ചു
ലോക്ക് ഡൗണിൽ ലോക്കായി നാം
കൂട്ടുകാരെ കാണാനില്ല തരം
ബന്ധുവീട്ടിൽ പോകാനുമാകുന്നില്
വീടാം കൂട്ടിലടയ്ക്കപ്പെട്ട പൈതങ്ങളായി നാം
പുറത്തെല്ലാം ഭീതി പരക്കുന്നു
ടിവി ചാനലും പേടിപ്പിക്കുന്നു
കോവിഡ് മരണം ഒന്നരലക്ഷമായി
ദൈവമേ ഇതിനെന്നറുതി വരും മനസ്സു മന്ത്രിച്ചു
പ്രതീക്ഷയോടെ കാത്തിരിക്കാം
നിരാശരാകരുതേ
ഈശ്വരൻ നമ്മെ കൈപിടിച്ചു നടത്താൻ
പ്രാർത്ഥിച്ച് ശക്തരാകാം .
 

അമീന എൻ.ആർ.
10 C സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത