20:55, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഈ കൊറോണാ കാലത്ത് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊഴിയുന്നിതാ പൂവിതൾ പോലെ
വാടികരിഞ്ഞൊരു മനുഷ്യജന്മങ്ങൾ
തീരാത്ത ശാപമോ മായാത്ത മുറിവുകളോ
അറിയില്ലയെന്താണിതിനു കാരണം
തിരയുന്നിതാ മനുഷ്യർ കാരണം തേടി
എവിടെയും എത്തിച്ചേരാനാകാത്ത
വ്യർഥമാമീ അന്വേഷണം
നിന്റെ അകൃത്യങ്ങളോ അജ്ഞതയോ
അതോ നിന്റേതല്ലാത്ത കാരണമോ?
യുദ്ധം വേണ്ട കലഹം വേണ്ട
ഒന്നിക്കുമാ സുവർണകാലമിങ്ങെത്തി
നന്ദിയുണ്ട് ഈ മഹാമാരിക്ക് നമ്മെ -
യൊന്നായ് ചേർത്തതിനായി
നീണ്ടുപോകുമോ നിന്റെ സംഹാരതാണ്ഡവം
കണ്ടുനിൽക്കാൻ മാത്രമേ നമുക്കാവൂ
എങ്കിലും ഒരു തരി വെളിച്ചം തൂകാൻ
ഒരവസരം കൂടി നല്കാൻ കോറോണേ
നിനക്കാവുമോ .............?