{
രക്ഷിച്ചിടാം, നമുക്ക് രക്ഷിച്ചിടാം, ഭൂമിദേവിയെ രക്ഷിച്ചിടാം. കൊറോണ തൻ കളി വിളയാട്ടത്താൽ ശ്വാസംമുട്ടുന്ന മനുഷ്യാ ഹേ, മനുഷ്യാ, ഇത്തിരിപ്പോന്നൊരു ത്തൻ അജയ്യനാം നിന്നെ വീർപ്പുമുട്ടിച്ചിടുമ്പോൾ, നീ നിനച്ചിരുന്നില്ലിതുപോലൊരു ദിനം. സ്വാർത്ഥനായ നീയെല്ലാം മലിനമാക്കിയല്ലേ, എല്ലാം മലിനമാക്കിയില്ലേ❔ നീ തള്ളിയിടും വിഷപ്പുകയാൽ വായു ,വെള്ളം ,മണ്ണ് എല്ലാം മലിനമാക്കിയില്ലേ❔ മരങ്ങളെല്ലാം വെട്ടി, പാടങ്ങളെല്ലാം നികത്തി, ഭൂമിയെ വന്ധ്യയാക്കിയില്ലേ❔ ഇനിയെന്ത്❔ വീട്ടിനുള്ളിലടയ്ക്കപ്പെട്ട് പകച്ചുനിൽക്കുന്ന നീ , കിളിവാതിലിലൂടെ കാണുന്നതെന്ത്❔ കേൾക്കുന്നതെന്ത്❔ കിളികൾ തൻ കളകൂജനം കേൾക്കുന്നില്ലേ❔ നിശബ്ദമാം വീഥിയിലൂടെ മുഖംമൂടി ധാരികൾ തൻ സഞ്ചാരം കാണുന്നില്ലേ, നീ❔ നിൻ വാടിയിലെ പൂക്കളിൽ വണ്ടിന്റെ മൂളൽ കേൾക്കുന്നില്ലേ❔ നിൻ പ്രാണവായു പുഷ്പസുഗന്ധം പേറി നിൻ നാസികയിലൂടെ പോകുമ്പോൾ, എന്ത് നിന്നന്തരംഗം മന്ത്രിക്കുന്നത്❔ നിൻ ദിവാസ്വപ്നങ്ങളിൽ പോലുമില്ലാത്ത ഈ അവസ്ഥ❗ ശാന്തനാകൂ❗ പ്രകൃതി തൻ രക്ഷയ്ക്കായി നിൻ രക്ഷയ്ക്കായി.............. 🌸
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത