എന്തിനു മൗനം ഇനിയും എന്തിനു ക്ഷമിക്കണം ഇനിയും. മരണത്തെ മുന്നിൽ കണ്ടുള്ള ഈ യാത്രയിൽ.. കരയുന്ന ഭൂമിയുടെ കണ്ണീർ തുടക്കാ- നൊരുങ്ങാത്ത മനുഷ്യരെ സ്നേഹിക്കുന്ന ഭൂമിയുടെ രോദനം കേൾക്കുന്നു ഞാൻ. ഭൂമിയുടെ കണ്ണുനീർ കാണാതെ പോവും നാം അനുഭവിക്കുമിനിയും ഓർക്കുക മർത്യ! നീ... ജീവൻ തുടിക്കുന്ന ഭൂമീദേവിയെ വേദനിപ്പിച്ചതിനു അനുഭവിക്കുമിനിയും. ഭക്ഷണത്തെ ചൊല്ലി കൊന്നവന്റെ നാട്ടിലിന്ന് ഭക്ഷണം യാചിക്കുന്നവരെ തേടിയുള്ള യാത്രയാണ്. കേമം ! അതിൽ മറിച്ചോരു വാക്കുമില്ല.......